AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: അപകട സാധ്യതയും യാത്രാ തടസ്സവും, ഈ രാശിക്കാര്‍ ഒന്ന് സൂക്ഷിക്കണേ…

Horoscope Today June 27 : ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ പെട്ടെന്ന് ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നേക്കാം. എന്നാല്‍ മറ്റുചിലര്‍ക്ക് ഇത് അനുകൂല അവസ്ഥയായി വരുകയും ചെയ്യും. നിങ്ങള്‍ ജനിച്ച സമയവും നാഴികകളുടെ വ്യത്യാസവും കണക്കാക്കിയാല്‍ ഇക്കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം

Horoscope Today: അപകട സാധ്യതയും യാത്രാ തടസ്സവും, ഈ രാശിക്കാര്‍ ഒന്ന് സൂക്ഷിക്കണേ…
പ്രതീകാത്മക ചിത്രം Image Credit source: sarayut Thaneerat/Getty Images Creative
Amal KV
Amal KV | Published: 27 Jun 2026 | 06:48 AM

ഗ്രഹങ്ങളുടെ സ്ഥാനമാറ്റം മൂലം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ പെട്ടെന്ന് ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിക്കേണ്ടി വന്നേക്കാം. എന്നാല്‍ മറ്റുചിലര്‍ക്ക് ഇത് അനുകൂല അവസ്ഥയായി വരുകയും ചെയ്യും. നിങ്ങള്‍ ജനിച്ച സമയവും നാഴികകളുടെ വ്യത്യാസവും കണക്കാക്കിയാല്‍ ഇക്കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം. മേടം മുതല്‍ മീനം വരെ രാശിയില്‍ ജനിച്ചവരുടെ ജീവിതത്തില്‍ ഇന്ന് എന്തൊക്കെ സംഭവിക്കാം എന്ന് നോക്കാം.

മേടം

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് പ്രതികൂലമായ ദിവസമായിരിക്കും ഇന്ന്. കാര്യതടസ്സവും അപകടഭീതിയും മനപ്രയാസം ഉണ്ടാകുനുള്ള സാധ്യതയും കാണുന്നു. സുഹൃത്തുക്കള്‍ വാക്കുപാലിക്കാതിരിക്കാനും ഇടയുണ്ട്.

ഇടവം

ഈ രാശിക്കാര്‍ക്ക് പൊതുവെ അനുകൂലമായ ദിവസമാണ് ഇന്ന്. കാര്യവിജയവും യാത്രാ വിജയവും കച്ചവടങ്ങളില്‍ ലാഭവും പ്രതീക്ഷിക്കാം. ചില പുതിയകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

മിഥുനം

അംഗീകാരവും മത്സരങ്ങളില്‍ വിജയവും മിഥുനം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം. നിയമപോരാട്ടങ്ങള്‍ നടത്തുന്നവര്‍ക്ക് അനുകൂലമായ വിധിയ്ക്കും സാധ്യതയുണ്ട്.

കര്‍ക്കടകം

പൊതുവെ പ്രതികൂലമായ സാഹചര്യങ്ങളാണ് കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന്. യാത്രാ തടസ്സവും അഭിപ്രായവ്യത്യാസവും കലഹത്തിനുള്ള സാധ്യതയും കാണുന്നു.വേണ്ടപ്പെട്ടവര്‍ അകലാനും ഇടയുണ്ട്.

ചിങ്ങം

സ്വസ്ഥതക്കുറവും മനപ്രയാസവും കാര്യപരാജയവും ഉള്‍പ്പെടെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെ ചിങ്ങം രാശിക്കാര്‍ ഇന്ന് കടന്ന് പോകേണ്ടി വന്നേക്കാം. വായ്പകള്‍ക്ക് ശ്രമിക്കുന്നവരാണെങ്കില്‍ അതിനും തടസ്സം നേരിട്ടേക്കാം.

കന്നി

അംഗീകരാം സ്ഥാനനേട്ടം അരോഗ്യ പുരോഗതി തുടങ്ങി പൊതുവെ അനുകൂലമായ ദിവസമായിരിക്കും കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന്. കാര്യ വിജയവും സംഭവിക്കാം.

തുലാം

തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് പൂര്‍ണമായും അനുകൂല സാഹചര്യങ്ങളാണ് ഇന്ന് കാണുന്നത്. കാര്യവിജയവും അരോഗ്യ പുരോഗചിയും ഉല്ലാസ യാത്രകള്‍ക്കുള്ള സാധ്യതയും കാണുന്നുണ്ട്.

വൃശ്ചികം

കുറേ നാളുകളായി ശ്രമിച്ചിട്ടും കൈയിലേക്ക് വരാതിരുന്ന പണം തിരികെ ലഭിക്കാനിടയുണ്ട്. നിയമ പോരാട്ടത്തിലും യാത്രയുടെ കാര്യത്തിലും വിജയം പ്രതീക്ഷിക്കാം.

ധനു

ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് കുറച്ച് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്. കാര്യ പരാജയത്തിനും മനഃപ്രയാസത്തിനും ഇടയുണ്ട്. അപകട ഭീതിയുള്ളതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

മകരം

പുതിയ സാധ്യകള്‍ക്ക് വഴി തുറക്കാനും കച്ചവടങ്ങളില്‍ ലാഭം വരാനും മകരം രാശിയില്‍ പിറന്നവര്‍ക്ക് കഴിയും. മത്സരങ്ങളില്‍ വിജയവും അംഗീകാരവും നിങ്ങളെ തേടി എത്തിയേക്കാം.

കുംഭം

ഉല്ലാസ യാത്രകള്‍ നടത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് അനുകൂലമായ ദിനമായിരിക്കും ഇന്ന്. കാര്യവിജയവും ശത്രു ക്ഷയവും സല്‍ക്കാര യോഗവും കാണുന്നു.

മീനം

മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമല്ല. കാര്യ പരാജയത്തിനും മനപ്രയാസത്തിനും സ്വസ്ഥതക്കുറവിനും ഇടയുണ്ട്. യാത്രാ തടസ്സവും ഉണ്ടായേക്കാം.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday June 27, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

Follow Us