US Student Visa: യുഎസ് സ്റ്റുഡന്റ് വിസ പുനരാരംഭിച്ചു; വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കും

US Student Visa Resumed: മെയ് അവസാനം വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുകയാണ്.

US Student Visa: യുഎസ് സ്റ്റുഡന്റ് വിസ പുനരാരംഭിച്ചു; വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിക്കും

പ്രതീകാത്മക ചിത്രം

Published: 

19 Jun 2025 13:21 PM

വാഷിങ്ടണ്‍: യുഎസ് സ്റ്റുഡന്റ് വിസ സേവനങ്ങള്‍ പുനരാരംഭിച്ചു. അമേരിക്കയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ നിര്‍ബന്ധമായും പരിശോധിക്കും. അമേരിക്കന്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം.

മെയ് അവസാനം വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നല്‍കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ പുതിയ സോഷ്യല്‍ മീഡിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി അപ്പോയിന്റ്‌മെന്റുകള്‍ സ്വീകരിക്കുന്നത് പുനരാരംഭിക്കുകയാണ്.

അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയെയും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്‌ക്രീനിങ് സുഗമമാക്കുന്നതിന് വിദ്യാര്‍ഥി വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ സ്വകാര്യത ക്രമീകരണങ്ങള്‍ ഒഴിവാക്കുന്നതിനായി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also Read: US Student Visa : സ്റ്റുഡൻ്റ് വിസക്കായിട്ടുള്ള അഭിമുഖങ്ങൾ നിർത്തിവെച്ച് അമേരിക്ക

യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവുകളില്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ പരിശോധന വര്‍ധിപ്പിക്കുമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ പൗരന്മാരോടും സംസ്‌കാരത്തോടും സര്‍ക്കാരിനോടും സ്ഥാപനങ്ങളോടും ശത്രുതാപരമായ മനോഭാവം വിദ്യാര്‍ഥികള്‍ പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories
Emirates ID Renewal: പാസ്‌പോര്‍ട്ടിനൊപ്പം എമിറേറ്റ്‌സ് ഐഡിയും പുതുക്കിയാലോ? യുഎഇയില്‍ പുത്തന്‍വിദ്യ
US Travel Ban: 19 അല്ല, അതുക്കും മേലെ ! കൂടുതല്‍ രാജ്യങ്ങളെ നോട്ടമിട്ട് യുഎസ്; യാത്രാ നിരോധനം ഏര്‍പ്പെടുത്തും
Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്
Vladimir Putin: മലവിസർജ്യനത്തിന് പ്രത്യേക പെട്ടി, യാത്രകളിലെല്ലാം കൂടെ; എന്താണ് പുടിന്റെ ‘പൂപ്പ് സ്യൂട്ട്കേസ്’?
Donald Trump: പുടിന്‍ എത്തിയതിന് പിന്നാലെ ട്രംപിന്റെ പുതിയ നീക്കം; യുഎസ് സംഘവും ഇന്ത്യയിലേക്ക്; മുന്നില്‍ ആ ലക്ഷ്യം
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ