Viral video : ഓഫർ പ്രഖ്യാപിച്ചു, ആളുകൾ തള്ളിക്കയറി, ഉദ്ഘാടനം ദിവസം ഷോപ്പിങ് മാളിൽ നടന്നത് വൻ കൊള്ള

Viral Video of Karachi's Dream Bazaar : ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചുവെങ്കിലും ആളുകൾ ബലം പ്രയോഗിച്ച് കടകൾ നശിപ്പിക്കുകയും ചരക്ക് മോഷ്ടിക്കുകയുമായിരുന്നു.

Viral video : ഓഫർ പ്രഖ്യാപിച്ചു, ആളുകൾ തള്ളിക്കയറി, ഉദ്ഘാടനം ദിവസം ഷോപ്പിങ് മാളിൽ നടന്നത് വൻ കൊള്ള

Karachi's Dream Bazaar Mall is ransacked and looted on its opening day - image pinterest

Published: 

02 Sep 2024 | 12:13 PM

കറാച്ചി: ഓഫർ … ഓഫർ…ഓഫർ… എല്ലാവർക്കും ഏറ്റവും പ്രീയപ്പെട്ട വാക്കാണത്. ആ പ്രിയത്തെ കടക്കാരും മുതലാക്കാറുണ്ട്. എന്നാൽ ഈ ഓഫർ തന്നെ പാരയായ ആളുകളും ഏറെയാണ്. ഓഫർ കൊടുത്ത് പാരയായ കറാച്ചിയിലെ ​ഡ്രീം ബസാർ ഉടമകളുടെ വാർത്തയും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുന്നത്.

പാകിസ്ഥാനിലെ കറാച്ചിയിലെ ഡ്രീം ബസാർ മാളിൻ്റെ ഉദ്ഘാടന ദിവസമാണ് സംഭവം നടക്കുന്നത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ബസാർ ഉടമകൾ വൻ ഓഫറാണ് നൽകിയത്. ഇത് കണ്ട് ആളുകൾ കൂട്ടമായി എത്തി. പിന്നെ നടന്നത് വൻ കൊള്ളയാണെന്നു പറയാം. സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടത്തുകയും പ്രത്യേക ഇളവുകൾ നൽകുകയും ചെയ്ത മാൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുറന്നത്.

സംഭവിച്ചത് ഇങ്ങനെ

സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടത്തിയതോടെ ആളുകളെത്തുകയും മാളിനു മുന്നിൽ തടിച്ചു കൂടുകയും ചെയ്തു. പിന്നീട് മാൾ തുറന്നതോടെ ഒറ്റക്കുതിപ്പിൽ ആവേശത്തോടെ ആളുകൾ ഉള്ളിലെത്തുകയും സാധനങ്ങൾ ബാ​ഗിൽ വാരിക്കൂട്ടുകയുമായിരുന്നു.

പാകിസ്ഥാൻറെ ആരി ന്യൂസ് പുറത്തുവിട്ട വാർത്തയിലാണ് വിശദ വിവരങ്ങൾ ഉള്ളത്. സോഷ്യൽ മീഡിയയായ എക്സിൽ വൈറലായ വീഡിയോ വളരെ വേ​ഗത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു. സംഭവത്തിൽ സാധനങ്ങൾ കൊള്ളയടിക്കുന്നതിനു പുറമേ മാളിലെ പലഭാ​ഗങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചുവെങ്കിലും ആളുകൾ ബലം പ്രയോഗിച്ച് കടകൾ നശിപ്പിക്കുകയും ചരക്ക് മോഷ്ടിക്കുകയുമായിരുന്നു. ബഹളമുണ്ടായിട്ടും പോലീസ് സംഭവസ്ഥലത്ത് നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. ഈ സംഭവം ഓൺലൈനിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

വിദേശത്ത് താമസിക്കുന്ന ഒരു പാകിസ്ഥാൻ വ്യവസായിയാണ് മാൾ നിർമ്മിച്ചത്. സംഭവത്തിൽ പ്രദേശവാസികളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതിഷേധം രേഖപ്പെടുത്തി.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്