Budget 2026: വീട് വാങ്ങുന്നവര്‍ക്ക് വന്‍ കിഴിവ്? ബജറ്റില്‍ സംഭവിക്കാന്‍ പോകുന്നത്
Budget 2025 Expecting Tax Benefits: പുതിയ നികുതി വ്യവസ്ഥയില്‍ സ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിന് ജീവിതച്ചെലവ്, പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങള്‍ പരിഗണിക്കുന്നു. ഇത് നികുതിദായകരില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമാകുമെന്നും സാവ്‌നി കൂട്ടിച്ചേര്‍ത്തു.

പ്രതീകാത്മക ചിത്രം
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. നികുതി പരിഷ്‌കാരങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് വിവരം. 2020ലെ ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥകള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് നിരവധി മാറ്റങ്ങള്‍ക്ക് ആ നികുതികള്‍ വിധേയമായി. 2025ലെ ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറയ്ക്കുകയും പ്രതിവര്‍ഷം 12 ലക്ഷം വരെ വരുമാനമുള്ള നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങളായി പിന്തുടര്‍ന്നിരുന്ന നികുതി വ്യവസ്ഥകള്‍ ലളിതമാക്കുന്നതിനായി 2025ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത് സുപ്രധാന തീരുമാനമാണ്. നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ ഇതിലുണ്ട്. എന്നാല്‍ 2026ലെ ബജറ്റില്‍ ധനമന്ത്രി നികുതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സാധ്യതയുണ്ടോ?
എന്നാല്‍ പുതിയ നികുതി വ്യവസ്ഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാരിന് ഗുണകരമാകില്ലെന്ന് പറയുകയാണ് ഗ്രാന്റ് തോണ്‍ടണ്‍ ഭാരതിലെ ടാക്‌സ് പാര്‍ടണറായ റിച്ച സാവ്‌നി. എന്നാല്‍ ഉണ്ടാകാന്‍ പോകുന്ന ചില നീക്കങ്ങള്‍ നികുതിദായകര്‍ക്ക് പ്രയോജനകരമാകുമെന്നും അവര്‍ പറയുന്നു.
പുതിയ നികുതി വ്യവസ്ഥയില്‍ സ്ഥിരമായ മാറ്റം കൊണ്ടുവരുന്നതിന് ജീവിതച്ചെലവ്, പണപ്പെരുപ്പം തുടങ്ങിയ കാരണങ്ങള്‍ പരിഗണിക്കുന്നു. ഇത് നികുതിദായകരില്‍ വലിയൊരു വിഭാഗത്തിന് ഗുണകരമാകുമെന്നും സാവ്‌നി കൂട്ടിച്ചേര്‍ത്തു.
പുതിയ നികുതി വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും നികുതിദായകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നതിനുമുള്ള അവസരം 2026ലെ ബജറ്റില്‍ ഉണ്ടായിരിക്കുമെന്നാണ് പെറ്റോണിക് എഐയുടെ സഹസ്ഥാപകനും സിഇഒയുമായ യഷ്‌രാജ് ഭരദ്വാജ് പറയുന്നത്.
നികുതി സ്ലാബുകള്‍ കാര്യക്ഷമമാക്കുക, അടിസ്ഥാന ഇളവ് പരിധി വര്‍ധിപ്പിക്കുക, പുതിയ നികുതി വ്യവസ്ഥയില്‍ കിഴിവുകള്‍ നല്‍കുക, എന്നിവ വരുമാനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പണപ്പെരുപ്പവും വികസിച്ചുകൊണ്ടിരിക്കുന്ന വരുമാന രീതികളും കണക്കിലെടുത്ത് നികുതി പരിധികള്‍ ക്രമീകരിക്കുന്നത് നന്നായിരിക്കുമെന്നും ലൈവ്മിന്റിനോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
Also Read: Union Budget 2026: ആദായ നികുതി ഇളവ് ലഭിക്കുമോ? കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി രാജ്യം
വീട് വാങ്ങുന്നവര്‍ക്ക് കിഴിവ്
1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 24(ബി) പുതിയ നികുതി വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ക്ലിയര്‍ടാക്‌സ് സ്ഥാപകനും സിഇഒയുമായ അര്‍ചിത് ഗുപ്ത പറയുന്നത്. ഈ വകുപ്പ് പ്രകാരം ഭവന വായ്പയ്ക്ക് നല്‍കുന്ന പലിശയില്‍ നിന്ന് നികുതിദായകര്‍ക്ക് 2 ലക്ഷം രൂപ വരെ കിഴിവ് അവകാശപ്പെടാം. പുതിയ നികുതി വ്യവസ്ഥയില്‍ പലിശ കിഴിവുകള്‍ കൊണ്ടുവരുന്നത് ഭവന വായ്പയുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.