Budget 2026: റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമായത് എങ്ങനെ? അൽപം ചരിത്രമറിയാം…

Union Railway Budget History: നിതി ആയോഗ് അംഗമായ ബിബേക് ഡെബ്രോയ് അധ്യക്ഷനായ കമ്മിറ്റിയാണ് ലയനം നിർദ്ദേശിച്ചത്. പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന് കമ്മിറ്റി വിലയിരുത്തുകയായിരുന്നു. റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും സാമ്പത്തിക ഇടപാടുകൾ ഒരുമിച്ച് കൊണ്ടുവരുന്നത് ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിലയിരുത്തി.

Budget 2026: റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിന്റെ ഭാഗമായത് എങ്ങനെ? അൽപം ചരിത്രമറിയാം...

Railway Budget

Published: 

22 Jan 2026 | 09:49 PM

ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി 1 ഞായറാഴ്ച, ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിർമ്മല സീതാരാമൻ തന്റെ ഒമ്പതാമത്തെ ബജറ്റാണ് അവതരിപ്പിക്കുന്നത്.
ഇന്ത്യയിൽ ദശകങ്ങളായി തുടർന്നുപോന്ന ഒരു പാരമ്പര്യമായിരുന്നു പൊതു ബജറ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ മന്ത്രി പ്രത്യേക റെയിൽവേ ബജറ്റ് അവതരിപ്പിക്കുക എന്നത്. എന്നാൽ ഇന്ന് റെയിൽവേ ബജറ്റ് കേന്ദ്ര ബജറ്റിനൊപ്പമാണ് അവതരിപ്പിക്കുന്നത്. എന്ന് മുതലാണ് ഈ മാറ്റം വന്നത്?

2017 മുതലാണ് റെയിൽവേ ബജറ്റ് യൂണിയൻ ബജറ്റുമായി സംയോജിപ്പിച്ചത്. അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ആദ്യമായി സംയോജിത ബജറ്റ് അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് 1924-ലാണ് റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ നിന്നും വേർപ്പെടുത്തിയത്. അക്വർത്ത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമായിരുന്നു ഈ തീരുമാനം. അക്കാലത്ത് രാജ്യത്തിന്റെ ആകെ ബജറ്റിന്റെ 70 ശതമാനത്തിലധികം റെയിൽവേയുമായി ബന്ധപ്പെട്ടതായിരുന്നു എന്നതായിരുന്നു ഇതിന് കാരണം. സ്വതന്ത്ര ഇന്ത്യയിലും ഈ രീതി തുടർന്നുപോന്നു. 1947-ൽ ജോൺ മത്തായിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്.

2016-ൽ നരേന്ദ്ര മോദി സർക്കാരാണ് റെയിൽവേ ബജറ്റ് ലയിപ്പിക്കാൻ തീരുമാനിച്ചത്. നിതി ആയോഗ് അംഗമായ ബിബേക് ഡെബ്രോയ് അധ്യക്ഷനായ കമ്മിറ്റിയാണ് ലയനം നിർദ്ദേശിച്ചത്. പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന് കമ്മിറ്റി വിലയിരുത്തുകയായിരുന്നു. റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും സാമ്പത്തിക ഇടപാടുകൾ ഒരുമിച്ച് കൊണ്ടുവരുന്നത് ഭരണപരമായ സങ്കീർണ്ണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിലയിരുത്തി.

ALSO READ: ബജറ്റിൽ നിർണായകം, എന്താണ് സാമ്പത്തിക സർവേ?

ലയനത്തിന് മുമ്പ്, കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന മൂലധനത്തിന് റെയിൽവേ ഒരു നിശ്ചിത തുക ലാഭവിഹിതമായി നൽകണമായിരുന്നു. ലയനത്തോടെ ഈ ബാധ്യത ഒഴിവായി. ഇത് റെയിൽവേയ്ക്ക് ഏകദേശം 10,000 കോടി രൂപയുടെ ലാഭമുണ്ടാക്കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പുതിയ ട്രെയിനുകളും സ്റ്റേഷനുകളും പ്രഖ്യാപിക്കുന്ന രീതി റെയിൽവേയുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിരുന്നു. സംയോജിത ബജറ്റിലൂടെ ഇത്തരം പ്രഖ്യാപനങ്ങൾക്ക് പകരം വികസനത്തിന് ഊന്നൽ ലഭിച്ചു.

നിലവിൽ, റെയിൽവേ ബജറ്റ് ഇപ്പോൾ കേന്ദ്ര ബജറ്റിന്റെ ഭാഗമായി ധനമന്ത്രിയാണ് അവതരിപ്പിക്കുന്നത്. എങ്കിലും റെയിൽവേ ഒരു പ്രത്യേക വാണിജ്യ സ്ഥാപനമായി തന്നെ തുടരുന്നു. റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും വികസനത്തിനും ആവശ്യമായ തുക പൊതു ബജറ്റിലൂടെ കേന്ദ്ര സർക്കാർ അനുവദിക്കുന്നു.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം