8th Pay Commission: ഈ തസ്തികയിലുള്ളവർക്ക് കുടിശ്ശിക 14 ലക്ഷം! ശമ്പള പരിഷ്കരണത്തിനോടൊപ്പം അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളോ?
8th Pay Commission Arrears: ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കാമെങ്കിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ സമയമെടുത്താലും അതിനനുസരിച്ചുള്ള കുടിശ്ശിക ലഭിക്കുന്നതാണ്. കേന്ദ്ര ജീവനക്കാർക്ക് പരമാവധി 14 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

പ്രതീകാത്മക ചിത്രം
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷനകാരുടെയും ശമ്പളവർധനവിനും പെൻഷനും വേണ്ടിയുള്ള എട്ടാം ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കാമെങ്കിലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ ജീവനക്കാരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്. ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരാൻ സമയമെടുത്താലും അതിനനുസരിച്ചുള്ള കുടിശ്ശിക ലഭിക്കുന്നതാണ്.
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഉയർന്ന തസ്തികകളിലുള്ള കേന്ദ്ര ജീവനക്കാർക്ക് പരമാവധി 14 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പുതിയ വിലയിരുത്തൽ. ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്ന ഫിറ്റ്‌മെന്റ് ഫാക്ടറും ശമ്പള വർദ്ധനവും സർക്കാർ അംഗീകരിക്കുകയും കമ്മീഷൻ നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്താൽ ഈ വൻ തുക ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഒരുമിച്ച് എത്തും.
ലക്ഷങ്ങളുടെ കുടിശ്ശികയ്ക്ക് കാരണം
ഫിറ്റ്മെന്റ് ഫാക്ടറിനനുസരിച്ചാണ് അടിസ്ഥാന ശമ്പള വർധനവ്. നിലവിലുള്ള അടിസ്ഥാന ശമ്പളം പുതിയ സ്കെയിലിലേക്ക് മാറ്റുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്റെ ഫിറ്റ്മെന്റ് ഘടകം 3.68 ആയിരിക്കണമെന്ന് ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് ഏഴാം ശമ്പള കമ്മീഷനിൽ ഉപയോഗിച്ച 2.57 നെക്കാൾ കൂടുതലാണ്.
ALSO READ: മാസങ്ങൾക്കുള്ളിൽ 18,000ൽ നിന്ന് 68,000 രൂപയായി ശമ്പളം ഉയരും; സർക്കാർ ജീവനക്കാർ ഇതറിഞ്ഞോ….
എട്ടാം ശമ്പള പരിഷ്കരണത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.68 ആയി അംഗീകരിച്ചാൽ, ശമ്പളവും അതിനനുസരിച്ച് ഉയരും. നിലവിൽ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 1 ജീവനക്കാരന്, പുതിയ അടിസ്ഥാന ശമ്പളം 66,240 രൂപയായിരിക്കും. അതായത്, പ്രതിമാസം 48,240 രൂപയുടെ വർധനവ്.
ശമ്പളവർധനവിന് ജനുവരി മുതൽ പ്രാബല്യം നൽകിയേക്കും. എങ്കിൽ, പത്ത് മാസത്തെ കാലതാമസം കണക്കിലെടുത്താൽ പോലും ക്ഷാമബത്ത ഒഴികെയുള്ള കുടിശ്ശിക ഏകദേശം 4.82 ലക്ഷം രൂപയാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
14 ലക്ഷം രൂപ ആർക്ക്?
നിലവിൽ 2.5 ലക്ഷം രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം പുതിയ ശമ്പള പരിഷ്കരണത്തിൽ, 3.68 ഫിറ്റ്മെന്റ് ഫാക്ടർ പ്രകാരം 9.2 ലക്ഷം രൂപയായി ഉയരും. അതായത്, 6.7 ലക്ഷം രൂപയുടെ പ്രതിമാസ വ്യത്യാസമാണ് ഉണ്ടാകുന്നത്. രണ്ട് മാസത്തെ കാലതാമസത്തിന് ഏകദേശം 13.4 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ലഭിക്കുന്നത്. അതായത്, പരിഷ്കരണം നടപ്പിലാക്കാൻ ഇരുപത് മാസത്തോളം സമയമെടുത്താൻ അക്കൗണ്ടിൽ വലിയൊരു തുക കുടിശ്ശിക ഇനത്തിൽ മാത്രം ലഭിക്കും.
അതേസമയം, ഫിറ്റ്മെന്റ് ഫാക്ടർ 3.68 എന്ന ആവശ്യം സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ശമ്പള വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അന്തിമ ഫിറ്റ്മെന്റ് ഫാക്ടർ 2.28 നും 2.86 നും ഇടയിലായിരിക്കുമെന്നാണ് സൂചന. ഇത് കുടിശ്ശിക കുറയ്ക്കുന്നതിന് കാരണമാകും. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
English Summary:
8th Pay Commission Updates, According to reports, central government employees could receive arrears ranging from about Rs 5 lakh to Rs 14 lakh. The estimated arrears depend on factors such as the employee’s pay level, the fitment factor eventually approved by the government, and the length of the implementation delay.