AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: മാസങ്ങൾക്കുള്ളിൽ 18,000ൽ നിന്ന് 68,000 രൂപയായി ശമ്പളം ഉയരും; സർക്കാർ ജീവനക്കാർ ഇതറിഞ്ഞോ….

8th Pay Commission Basic Salary Hike: കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മൊത്തം ശമ്പളവും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ ഗുണനസംഖ്യയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ ശമ്പള ഘടനയിൽ നിന്ന് പുതിയ ശമ്പള ഘടനയിലേക്ക് മാറുമ്പോൾ അടിസ്ഥാന ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ സംഖ്യയാണ്.

8th Pay Commission: മാസങ്ങൾക്കുള്ളിൽ 18,000ൽ നിന്ന് 68,000 രൂപയായി ശമ്പളം ഉയരും; സർക്കാർ ജീവനക്കാർ ഇതറിഞ്ഞോ….
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Nithya Vinu
Nithya Vinu | Published: 08 Jun 2026 | 02:07 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണ്. പുതിയ കമ്മീഷൻ നടപ്പിലാകുന്നതോടെ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിൽ  ചരിത്രപരമായ വർദ്ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിലെ അടിസ്ഥാന ശമ്പളം 68,000 രൂപയ്ക്ക് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഫിറ്റ്മെന്റ് ഫാക്ടറിൽ ഉണ്ടാകുന്ന മാറ്റമാണ് ഈ കുതിപ്പിന് കാരണമാകുന്നത്.

എന്താണ് ഫിറ്റ്‌മെന്റ് ഫാക്ടർ?

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മൊത്തം ശമ്പളവും കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു പൊതുവായ ഗുണനസംഖ്യയാണ് ഫിറ്റ്‌മെന്റ് ഫാക്ടർ. പഴയ ശമ്പള ഘടനയിൽ നിന്ന് പുതിയ ശമ്പള ഘടനയിലേക്ക് മാറുമ്പോൾ അടിസ്ഥാന ശമ്പളം എത്ര മടങ്ങ് വർദ്ധിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് ഈ സംഖ്യയാണ്. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു.

നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 വരെയോ അതിന് മുകളിലോ ഉയർത്തണമെന്നാണ് വിവിധ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ പ്രതീക്ഷിക്കുന്നത് പോലെ ഉയർന്നാൽ, നിലവിലെ കുറഞ്ഞ ശമ്പളമായ 18,000 രൂപ എന്നത് നേരിട്ട് 26,000 രൂപയോ അതിന് മുകളിലോ ആയി മാറും. ഇതോടൊപ്പം മറ്റ് അലവൻസുകളും ഡിഎ കുടിശ്ശികകളും ലയിപ്പിക്കുന്നതോടെ, ഉയർന്ന തസ്തികകളിലുള്ള ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാന ശമ്പളം തന്നെ 68,000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയരാൻ വഴിയൊരുക്കും.

ALSO READ: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!

ശമ്പളപരിഷ്കരണം വൈകുന്നത് എന്തുകൊണ്ട്?

2025 ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. അതായത്, ജനുവരി 1 മുതൽ എട്ടാം ശമ്പളപരിഷ്കരണം പ്രാബല്യത്തിൽ വരണം. എന്നാൽ ശമ്പള വർധനവ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാർക്ക് തിരിച്ചടി നൽകി 2026 പകുതിയായിട്ടും ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. എട്ടാം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ 2027 പകുതിയെങ്കിലും സമയമെടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എട്ടാം ശമ്പളകമ്മീഷന് മുമ്പിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്. ആദ്യം ഏപ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ജൂൺ 15 വരെ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്. ഇത് നടപടികൾ വൈകുന്നതിനും കാരണമാകുന്നുണ്ട്.

കുടിശ്ശിക ലഭിക്കുമോ?

ജനുവരി മുതൽ 2027 പകുതി വരെ ഏകദേശം ഇരുപത് മാസമാണ് ജീവനക്കാർ കാത്തിരിക്കേണ്ടി വരുന്നത്. ശമ്പളപരിഷ്കരണത്തിന് ജനുവരി മുതൽ പ്രാബല്യം ഉണ്ടായിരിക്കും. അതായത്, ജനുവരി മുതൽ 20 മാസം നഷ്ടപ്പെടുന്ന തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാർക്ക് ലഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ശമ്പള പരിഷ്‌കരണത്തിനായി 2.0 മുതൽ 2.86 വരെയുള്ള വിവിധ ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് പരിഗണനയിലുള്ളത്. ഇത് പ്രാബല്യത്തിൽ വരികയാണെങ്കിൽ ലെവൽ 6 മുതൽ ലെവൽ 10 വരെയുള്ള തസ്തികകളിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ ഉയർച്ച ഉണ്ടാകും. അതായത്. കുടിശ്ശിക ഇനത്തിൽ ലക്ഷങ്ങളാണ് ജീവനക്കാർക്ക് ലഭിക്കേണ്ടത്.

English Summary:

8th Pay Commission’s proposed fitment factor has become a key topic among central government employees and pensioners because it will determine how existing basic pay is converted into revised salaries. Under the 7th Pay Commission, a fitment factor of 2.57 increased the minimum basic pay from 7,000 to 18,000. Now, several employee unions are demanding a fitment factor between 3.8 and 3.833.

Follow Us