5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aadhar Card Loan: വെറുതെ പേഴ്സിൽ വെച്ചിട്ട് കാര്യമില്ല, ആധാർ കാർഡ് ഉണ്ടോ? മണിക്കൂറുകൾ കൊണ്ട് വായ്പ റെഡി!

Aadhar Card Loan: ആധാർ കാർഡ് ഉപയോ​ഗിച്ച് ലോൺ എടുക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഒരു ആധാർ കാർഡ് ഉടമയാണെങ്കിൽ വെറും മണിക്കൂറിനുള്ളിൽ 2 ലക്ഷം രൂപ വരെ വായ്പ നേടാൻ സാധിക്കും, അതും ഓൺലൈനിലൂടെ. കൂടുതൽ വിവരങ്ങൾ അറിയാം....

Aadhar Card Loan: വെറുതെ പേഴ്സിൽ വെച്ചിട്ട് കാര്യമില്ല, ആധാർ കാർഡ് ഉണ്ടോ? മണിക്കൂറുകൾ കൊണ്ട് വായ്പ റെഡി!
aadhar cardImage Credit source: TV9
nithya
Nithya Vinu | Published: 10 Mar 2025 12:22 PM

രാജ്യത്തെ ഏറ്റവും വലിയ നിർബന്ധിത രേഖയാണ് ആധാർ കാർഡ്. വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകളിൽ ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. എന്നാൽ ആധാർ കാർഡ് ഉപയോ​ഗിച്ച് ലോൺ എടുക്കാൻ സാധിക്കുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഒരു ആധാർ കാർഡ് ഉടമയാണെങ്കിൽ വെറും മണിക്കൂറിനുള്ളിൽ 2 ലക്ഷം രൂപ വരെ വായ്പ നേടാൻ സാധിക്കും, അതും ഓൺലൈനിലൂടെ. ആശുപത്രി ചെലവുകൾ, വീടിന്റെ അറ്റക്കുറ്റ പണികൾ തുടങ്ങി പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് നിങ്ങൾക്ക് ഇത്തരം ലോണുകളെ ആശ്രയിക്കാവുന്നതാണ്.

ആധാർഡ് കാർഡ് വായ്പ ഒരു സർക്കാർ പദ്ധതിയാണ്. ഇന്ത്യയിലെ സാധാരണക്കാരായ പൗരന്മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ഹ്രസ്വകാലത്തേക്കാണ് ഇത്തരം വായ്പകളുടെ കാലാവധി. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ ആധാർ കാർഡ് വായ്പ കിട്ടും. മാത്രമല്ല, വായ്പകൾക്ക് വേണ്ടി ഈടൊന്നും നൽകേണ്ട എന്നതും ആധാർ കാർഡ് വായ്പകളുടെ പ്രത്യേകതയാണ്. സ്ഥിരമായ വരുമാന സ്രോതസ് ഇല്ലാത്തവർക്കും വായ്പ സാധ്യതയുണ്ട്.

ALSO READ: 10,000 രൂപ മതി ടാറ്റ വഴി 3.7 കോടി നേടാം; എസ്‌ഐപി എന്ന സുമ്മാവാ

ആധാർ കാർഡ് വായ്പയിലൂടെ 2 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പയായി ലഭിക്കും. ചില സാഹചര്യങ്ങളിൽ അതിൽ കൂടുതലും എടുക്കാം. 7.3% മുതൽ 12% വരെയാണ് ആധാർ കാർഡ് വായ്പകളുടെ പലിശ നിരക്ക്. നിങ്ങളുടെ വായ്പ തുക നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ചിരിക്കും. അതിനനുസരിച്ച് പലിശ നിരക്കിലും മാറ്റം വരാം. 21നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് വായ്പ ലഭിക്കുക. ചില ബാങ്കുകൾ 65 വയസ് വരെയും വായ്പ നൽകാറുണ്ട്. 15,000 മുതൽ 25,000 രൂപ വരെ മാസ വരുമാനമുള്ളവർക്കാണ് ആധാർ കാർഡ് ലോണിൽ മുൻ​ഗണന.
650 മുതൽ 700 വരെയോ അല്ലെങ്കിൽ അതിൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വേ​ഗത്തിൽ വായ്പ ലഭിച്ചേക്കാം.

അപേക്ഷകന്റെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത് ആധാർഡ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, വരുമാന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, പാൻ കാർഡ് എന്നിവയാണ് ലോൺ എടുക്കാൻ ആവശ്യമായ രേഖകൾ.
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അതിനായാദ്യം ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിന് ശേഷം അപ്ലൈ ഫോർ ലോൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യാം. തുടർന്ന് ഒരു അപേക്ഷ ഫോം നിങ്ങൾക്ക് കാണാവുന്നതാണ്. വളരെ ശ്രദ്ധയോടെ അപേക്ഷ ഫോം പൂരിപ്പിക്കുക. വിവരങ്ങളും ബന്ധപ്പെട്ട രേഖകളും സമർപ്പിക്കാം. തുടർന്ന് നിങ്ങൾ സമർപ്പിച്ച രേഖകളും അപേക്ഷയും ബാങ്ക് പരിശോധിക്കും. ബാങ്കിന്റെ അം​ഗീകാരം ലഭിച്ച് കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ തന്നെ വായ്പ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോന്നിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.