Ration Card: മഞ്ഞ കാര്‍ഡിനും അംഗസംഖ്യയനുസരിച്ച് റേഷന്‍ വിഹിതം; പ്രതിമാസം ഏഴരകിലോ വീതം ധാന്യം
AAY Cardholders Ration Distribution: പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് റേഷന്‍ വിഹിതം നല്‍കുന്നത്. ഇതുപോലെ തന്നെ മഞ്ഞക്കാര്‍ഡിനും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Ration Card
തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അന്ത്യോദയ അന്നയോജന വിഭാഗത്തിലെ മഞ്ഞകാര്‍ഡുകാര്‍ക്ക് കുടുംബത്തിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് റേഷന്‍ വിഹിതം നല്‍കാനാണ് നീക്കം. കാര്‍ഡിലെ ഓരോ അംഗത്തിലും പ്രതിമാസം ഏഴര കിലോ ധാന്യം വീതം ഇതുവഴി ലഭിക്കുന്നതാണ്. റേഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം.
നിലവില്‍ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 35 കിലോ ധാന്യമാണ് ലഭിക്കുന്നത്. അതായത്, കാര്‍ഡില്‍ ഒരംഗമാണ് ഉള്ളതെങ്കിലും ഈ അരി ലഭിക്കും. അംഗസംഖ്യയ്ക്ക് അനുസൃതമായി അരി വിതരണം ചെയ്യുകയാണെങ്കില്‍ കൂടുതല്‍പ്പേരുള്ള കുടുംബത്തിന് ഗുണം ചെയ്യുമെന്ന് കേന്ദ്രം കണക്കുക്കൂട്ടുന്നു.
പിഎച്ച്എച്ച് (പിങ്ക്), എന്‍പിഎസ് (നീല), കാര്‍ഡ് ഉടമകള്‍ക്ക് നിലവില്‍ അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് റേഷന്‍ വിഹിതം നല്‍കുന്നത്. ഇതുപോലെ തന്നെ മഞ്ഞക്കാര്‍ഡിനും വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന് ശേഷമാണ് മഞ്ഞക്കാര്‍ഡിന് 35 കിലോ ധാന്യം നല്‍കി തുടങ്ങിയത്.
സപ്ലൈകോയില്‍ വമ്പന്‍ ഓഫര്‍
നവംബര്‍ ഒന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്. അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സപ്ലൈകോയില്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സ്ത്രീ ഉപഭോക്താക്കള്‍ക്ക് 50 ദിവസത്തേക്ക് 10 ശതമാനം അധിക വിലക്കുറവ് ലഭിക്കും. നിലവില്‍ ലഭിക്കുന്ന വിലക്കിഴിവിന് പുറമെയാണിത്.
Also Read: Supplyco Offer: ഇന്ന് മുതല്‍ സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്; 50 ദിവസം ഷോപ്പിങ് അടിപൊളിയാക്കാം
കേരളത്തിലെ 14 ജില്ലകളിലെയും എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളും എത്തിത്തുടങ്ങി. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങളാണ് നിങ്ങള്‍ക്ക് ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി സ്വന്തമാക്കാനാകുന്നത്.