SIP Investment: 10,000 രൂപ 16 വര്‍ഷം കൊണ്ട് 32 ലക്ഷമായി! ഈ എസ്‌ഐപി വിട്ടുകളയണോ?
Aditya Birla Sun Life Arbitrage Fund: ലവ്‌ലിഷ് സോളങ്കിയും മോഹിത് ശര്‍മയും ചേര്‍ന്നാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ആര്‍ബിട്രേജ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഡെറ്റ് ഫണ്ടുകള്‍ക്കൊപ്പം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഇക്വിറ്റി നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

എസ്‌ഐപി
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എ്‌സഐപികളില്‍ നിക്ഷേപം നടത്തുന്നവരാണോ നിങ്ങള്‍? വിവിധ ഫണ്ടുകളുടെ കാലാകാലങ്ങളായുള്ള പ്രകടനം നോക്കി വേണം എസ്‌ഐപികളില്‍ പണം നിക്ഷേപിക്കാന്‍. കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു ഫണ്ട് പരിചയപ്പെടാം.
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ആര്‍ബിട്രേജ് ഫണ്ടിനെ കുറിച്ചാണ് പറയുന്നത്. ഈ ഫണ്ട് ജൂലൈ 24ന് 16 വര്‍ഷം പൂര്‍ത്തിയാക്കി. വാല്യൂ റിസര്‍ച്ച് അനുസരിച്ച് ഫണ്ടിന്റെ റെഗുലര്‍ പ്ലാനായ 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി ഏകദേശം 32.24 ലക്ഷ രൂപയുടെ വളര്‍ച്ചയാണ് കൈവരിച്ചത്.
ഇക്കാലയളവില്‍ ഫണ്ട് 6.16 ശതമാനം വാര്‍ഷിക വരുമാനമാണ് നല്‍കിയത്. നിക്ഷേപിച്ച തുക ആകെ 19.20 ലക്ഷം മാത്രമായിരുന്നു. സ്റ്റോക്കുകളിലും ഇക്വിറ്റി ഡെറിവേറ്റീവുകളിലുമാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ലിക്വിഡിറ്റിക്കും വരുമാന ഉത്പാദനത്തിനുമായി പോര്‍ട്ട്‌ഫോളിയോയില്‍ ഒരു കട ഭാഗവും അടങ്ങിയിരിക്കുന്നു.
2025 ജൂണ്‍ 30 ലെ കണക്കനുസരിച്ച് ഫണ്ടിന്റെ ആസ്തി 20,646 കോടിയിലധികമാണ്. റെഗുലര്‍ പ്ലാനിനുള്ള അതിന്റെ മൊത്തെ ചെലവ് അനുപാതം ഏകദേശം 1.03 ശതമാനവും.
ലവ്‌ലിഷ് സോളങ്കിയും മോഹിത് ശര്‍മയും ചേര്‍ന്നാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ആര്‍ബിട്രേജ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഡെറ്റ് ഫണ്ടുകള്‍ക്കൊപ്പം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഇക്വിറ്റി നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇക്വിറ്റി വിഭാഗത്തില്‍ ആര്‍ബിട്രേജ് ഫണ്ടുകള്‍ പലപ്പോഴും കുറഞ്ഞ റിസ്‌ക്കുള്ളതായാണ് കാണിക്കുന്നത്. എന്നാലും ആര്‍ബിട്രേജ് റിട്ടേണുകള്‍ ലഭ്യമായ മാര്‍ക്കറ്റ് സ്‌പ്രെഡുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.