Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് എത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കണം?

Akshaya Tritiya 2025 Gold Purchase: അക്ഷയ തൃതീയ ദിനത്തെ വളരെ ശുഭകരമായാണ് ആളുകള്‍ കണക്കാക്കുന്നത്. ഈ ദിവസത്തില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍, സ്വര്‍ണം വാങ്ങല്‍ തുടങ്ങിയ നടത്തുന്നത് നേട്ടം കൊയ്യുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

Akshaya Tritiya 2025: അക്ഷയ തൃതീയയ്ക്ക് എത്ര രൂപയ്ക്ക് സ്വര്‍ണം വാങ്ങിക്കണം?

പ്രതീകാത്മക ചിത്രം

Published: 

29 Apr 2025 17:50 PM

എല്ലാ അക്ഷയ തൃതീയക്കാലവും വളരെ അത്യാര്‍ഭാടപൂര്‍വമാണ് ഇന്ത്യക്കാര്‍ ആഘോഷിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷത്തെ അക്ഷയ തൃതീയ അങ്ങനെയല്ല. സ്വര്‍ണത്തിന് റോക്കറ്റ് വേഗത്തിലാണ് വില കുതിച്ചുയരുന്നത്. അതിനാല്‍ തന്നെ എത്രയാളുകള്‍ക്ക് ഈ വര്‍ഷത്തെ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കുമെന്ന കാര്യം സംശയമാണ്.

അക്ഷയ തൃതീയ ദിനത്തെ വളരെ ശുഭകരമായാണ് ആളുകള്‍ കണക്കാക്കുന്നത്. ഈ ദിവസത്തില്‍ സാമ്പത്തിക നിക്ഷേപങ്ങള്‍, സ്വര്‍ണം വാങ്ങല്‍ തുടങ്ങിയ നടത്തുന്നത് നേട്ടം കൊയ്യുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിക്കണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

ലക്ഷ്മി ദേവിയുടെ പ്രതിരൂപമായ സ്വര്‍ണത്തെ ആരാധിക്കുകയാണ് ഇന്നേ ദിവസം ചെയ്യുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വീട്ടിലേക്ക് വാങ്ങുകയാണെങ്കില്‍ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് എത്തിക്കുന്നത് പോലെയാണെന്നാണ് വിശ്വാസം.

ഈ വര്‍ഷത്തെ അക്ഷയ തൃതീയ എത്തുന്ന ഏപ്രില്‍ 30 ബുധനാഴ്ചയാണ്. ഏപ്രില്‍ 29ന് വൈകീട്ട് 5.31ന് ആരംഭിച്ച് ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് 2.12 വരെയാണ് അക്ഷയ തൃതീയ. ഈ സമയത്തിനുള്ളില്‍ സ്വര്‍ണം വാങ്ങിക്കണമെന്നാണ് വിശ്വാസികള്‍ പറയുന്നത്. സ്വര്‍ണം വാങ്ങിക്കുന്നതിനുള്ള ഉചിതമായ സമയമായി വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് രാവിലെ 5.41 മുതല്‍ ഉച്ചയ്ക്ക് 2.12 വരെയാണ്.

Also Read: Akshaya Tritiya 2025: സര്‍വൈശ്വര്യത്തിന്റെ അക്ഷയ തൃതീയ; അറിയാം ചരിത്രവും പ്രത്യേകതയും

എത്ര രൂപയ്ക്ക് വേണം സ്വര്‍ണം?

സ്വര്‍ണം വാങ്ങിക്കുന്നതിന് കൃത്യമായ അളവോ തൂക്കമോ ഒന്നും എവിടെയും പറയപ്പെടുന്നില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എത്ര വാങ്ങിയാലും അത് ഐശ്വര്യം മാത്രമേ സമ്മാനിക്കുകയുള്ളൂ. വിശ്വാസവും ആചാരവുമെല്ലാം മാറ്റിവെച്ചാല്‍ സ്വര്‍ണം എന്നത് ഒരു സ്ഥിര നിക്ഷേപമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ വാങ്ങിക്കുന്ന ഒരു തരി പൊന്ന് പോലും ഭാവിയില്‍ ഉപകാരപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം