Bank Account: നിങ്ങള്‍ കാത്തിരുന്ന മാറ്റം നവംബര്‍ 1 മുതല്‍; ബാങ്ക് അക്കൗണ്ടുടമകള്‍ ഒന്ന് ശ്രദ്ധിയ്ക്കൂ

Bank Account Nominee Rules India: 2025ലാണ് ബാങ്ക് നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. അതില്‍ അവകാശികളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

Bank Account: നിങ്ങള്‍ കാത്തിരുന്ന മാറ്റം നവംബര്‍ 1 മുതല്‍; ബാങ്ക് അക്കൗണ്ടുടമകള്‍ ഒന്ന് ശ്രദ്ധിയ്ക്കൂ

പ്രതീകാത്മക ചിത്രം

Updated On: 

24 Oct 2025 | 01:15 PM

നവംബര്‍ 1 മുതല്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്നത് വമ്പന്‍ മാറ്റങ്ങള്‍. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് അവകാശികളായി നാലുപേരെ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2025ലാണ് ബാങ്ക് നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. അവകാശികളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 15ന് പുറപ്പെടുവിച്ച ബാങ്കിങ് നിയമ ഭേദഗതിയിലാണ് നോമിനിയുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കുന്നത്.

19 ഭേദഗതികളാണ് അഞ്ച് നിയമനിര്‍മ്മാണങ്ങളിലായുള്ളത്. നിക്ഷേപകര്‍ക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുമ്പോഴോ അല്ലെങ്കില്‍ പിന്നീടോ നോമിനികളെ ചേര്‍ക്കാം. ഇത് നിക്ഷേപകര്‍ക്കും അവരുടെ അവകാശികള്‍ക്കും അക്കൗണ്ടില്‍ നിന്നും പണം തിരികെ ലഭിക്കുന്നത് എളുപ്പമാക്കുന്നു.

ബാങ്ക് അക്കൗണ്ടുകളില്‍ മാത്രമല്ല ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ അവകാശികളായും നാലുപേരെ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ ആരെയാണോ ആദ്യം അവകാശിയായി ചേര്‍ക്കുന്നത് അവരുടെ മരണശേഷം മാത്രമേ അടുത്ത അവകാശി ഔദ്യോഗികമായി പ്രാബല്യത്തില്‍ വരികയുള്ളൂ.

Also Read: Pay With Mutual Funds: ഇനി മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ചും പണമടയ്ക്കാം; പുത്തൻ പദ്ധതിയുമായി യുപിഐ

നാലുപേരെ നോമിനിയായി ചേര്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും അവകാശത്തിന്റെ എത്ര വിഹിതം ലഭിക്കണമെന്ന് വ്യക്തമാക്കാനും നിക്ഷേപകന് സാധിക്കും. ബാങ്കിങ് ഭരണ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, നിക്ഷേപകരുടെയും അവകാശികളുടെയും സുരക്ഷ വര്‍ധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റിങ് മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാറ്റം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ