Bank Holiday: ലക്ഷ്മി പൂജ; സംസ്ഥാനത്ത് ഇന്ന് ബാങ്ക് അവധിയാണോ?

Bank holiday on Laxmi puja: എല്ലാ ഞായറാഴ്ചകളോടൊപ്പം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ അവധിയായിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Bank Holiday: ലക്ഷ്മി പൂജ; സംസ്ഥാനത്ത് ഇന്ന് ബാങ്ക് അവധിയാണോ?

പ്രതീകാത്മക ചിത്രം

Updated On: 

06 Oct 2025 09:26 AM

കോജാഗിരി പൂർണിമ എന്നും അറിയപ്പെടുന്ന ശരദ് പൂർണിമയ്ക്ക് ഹിന്ദു കലണ്ടറിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. അശ്വിനി മാസത്തിലെ പൗർണ്ണമി രാത്രിയിൽ ആഘോഷിക്കുന്ന ഈ ഉത്സവം സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. 2025 ൽ, ശരദ് പൂർണിമ ഒക്ടോബർ 6 തിങ്കളാഴ്ച, അതായത് ഇന്നാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025-ലെ അവധി കലണ്ടർ അനുസരിച്ച്, ഒക്ടോബർ 6, തിങ്കളാഴ്ച, ലക്ഷ്മി പൂജ പ്രമാണിച്ച് ചില ഇന്ത്യൻ നഗരങ്ങളിലെ പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകൾക്ക് അവധിയായിരിക്കും.

എവിടെയെല്ലാം ബാങ്കുകൾ അടച്ചിടും?

റിസർവ് ബാങ്കിന്റെ (ആർബിഐ) അവധിക്കാല കലണ്ടർ പട്ടിക പ്രകാരം, ലക്ഷ്മി പൂജയുമായി ബന്ധപ്പെട്ട് ത്രിപുരയിലും പശ്ചിമ ബംഗാളിലും ബാങ്കുകൾ ഒക്ടോബർ 6 തിങ്കളാഴ്ച അടച്ചിരിക്കും. എല്ലാ ഞായറാഴ്ചകളോടൊപ്പം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ അവധിയായിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അതേസമയം അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്. എടിഎമ്മുകൾ, യുപിഐ ഇടപാടുകൾ, ഓൺലൈൻ ബാങ്കിംഗ്, തുടങ്ങിയ സൗകര്യങ്ങൾ യാതൊരു തടസ്സവുമില്ലാതെ പതിവുപോലെ ലഭ്യമായി തുടരും.

ALSO READ: സമയത്തില്‍ മാറ്റം; ഇനി മുതല്‍ റേഷന്‍ കടകള്‍ നേരത്തെ തുറക്കില്ല

2025 ഒക്ടോബർ മാസത്തിലെ ബാങ്ക് അവധികൾ

ഒക്ടോബർ 3-4: ദുർഗാ പൂജ ആഘോഷങ്ങൾക്കായി ഗാങ്‌ടോക്കിൽ ബാങ്കുകൾ അവധിയായിരിക്കും.

ഒക്ടോബർ 6: ലക്ഷ്മി പൂജ – ത്രിപുര, പശ്ചിമ ബംഗാൾ

ഒക്ടോബർ 7: മഹർഷി വാല്മീകി ജയന്തി, കുമാരപൂർണ്ണിമ- കർണാടക, ഒഡീഷ, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകൾ അടച്ചിരിക്കും.

ഒക്ടോബർ 10: കർവാ ചൗത്ത്- ഹിമാചൽ പ്രദേശ്

ഒക്ടോബർ 18: കതി ബിഹു- അസം

ഒക്ടോബർ 20 – 23: ദീപാവലിയുമായി ബന്ധപ്പെട്ട് ഡൽഹി, ത്രിപുര, മിസോറാം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, സിക്കിം, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, തമിഴ്നാട്, ഗുജറാത്ത്, കർണാടക, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, ഗോവ, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ബാങ്കുകൾ പ്രവർത്തിക്കില്ല.

ഒക്ടോബർ 27: ഛഠ് പൂജ – പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്

ഒക്ടോബർ 28: ഛഠ് പൂജ – ബീഹാർ, ജാർഖണ്ഡ്

ഒക്ടോബർ 31: സർദാർ വല്ലഭായ് പട്ടേൽ ജന്മവാർഷികം – ഗുജറാത്ത്

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം