AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holidays in India 2025: ഇന്ന് കേരളത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടോ?

August 25 Bank Holiday: ഇന്ന് ശ്രീമന്ത ശങ്കര്‍ദേവിന്റെ തിരുഭാവ തിഥി ദിനമായതിനാല്‍ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ആസാമീസ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ശ്രീമന്ത ശങ്കരദേവ്.

Bank Holidays in India 2025: ഇന്ന് കേരളത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ടോ?
Bank HolidayImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 25 Aug 2025 10:04 AM

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ഓരോ മാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും ഉള്‍പ്പെടെയുള്ള അവധികള്‍ക്ക് പുറമെ പ്രാദേശിക, ദേശീയ അവധി ദിനങ്ങളും ആര്‍ബിഐ നിര്‍ണയിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം ഇന്ന് രാജ്യത്തെ ചില ബാങ്കുകള്‍ക്ക് അവധിയാണ്.

ഇന്ന് ശ്രീമന്ത ശങ്കര്‍ദേവിന്റെ തിരുഭാവ തിഥി ദിനമായതിനാല്‍ പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. ആസാമീസ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണ് ശ്രീമന്ത ശങ്കരദേവ്. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഈ മാസം ആകെ 15 ബാങ്ക് അവധി ദിനങ്ങളാണുള്ളത്.

ഇന്ത്യയിലെ ഒരു നഗരത്തില്‍ മാത്രമാണ് ഇന്ന് ബാങ്ക് അവധിയുള്ളത്. ബാക്കിയുള്ള ഇടങ്ങളില്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഗുവാഹത്തിയിലാണ് ഇന്ന് ബാങ്ക് അവധിയുള്ളത്. അതിനാല്‍ കേരളത്തിലുള്ളവര്‍ പേടിക്കേണ്ട കാര്യമില്ല.

Also Read: Bank Holidays in August 2025: ആകെ 15 അവധികള്‍, എന്നാല്‍ കേരളത്തില്‍ ഇത്ര അവധികളെ ഓഗസ്റ്റില്‍ ഉള്ളൂ

ഓഗസ്റ്റ് 27 ബുധന്‍- വിനായക ചതുര്‍ഥി ആയതിനാല്‍ ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അവധി
ഓഗസ്റ്റ് 28 വ്യാഴം- നൗകായി, വിനായക ചതുര്‍ഥി ഒഡിഷയിലും ഗോവയിലും അവധി
ഓഗസ്റ്റ് 31- ഞായര്‍

എന്നീ ദിവസങ്ങളിലാണ് ഇനി ഓഗസ്റ്റ് മാസത്തില്‍ ബാങ്ക് അവധിയുള്ളത്.