Bank Holidays in October 2025: അവധികള്‍ ഒത്തിരിയുള്ളൊരു ഒക്ടോബര്‍; ബാങ്കുകള്‍ ഇത്ര ദിവസമേ പ്രവര്‍ത്തിക്കൂ
Kerala Bank Holidays in October 2025: ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്‌ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.

ബാങ്ക് അവധി
ഉത്സവങ്ങളാല്‍ നിറഞ്ഞൊരു ഒക്ടോബര്‍ വന്നെത്തിയിരിക്കുകയാണ്. ഗാന്ധി ജയന്തി, ദീപാവലി, ദസറ തുടങ്ങി നിരവധി ആഘോഷങ്ങളാണ് ഒക്ടോബറിലുള്ളത്. അതിനാല്‍ തന്നെ ഒട്ടനവധി അവധികളും ഒക്ടോബറിലുണ്ട്. ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്‌ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.
ഒക്ടോബറിലെ ബാങ്ക് അവധികള്‍
ഒക്ടോബര്‍ 1: മഹാ നവമി (ബീഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, തമിഴ്നാട്, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി)
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി (രാജ്യവ്യാപകമായി)
ഒക്ടോബര്‍ 5: ഞായര്‍
ഒക്ടോബര്‍ 7: മഹര്‍ഷി വാല്മീകി ജയന്തി (ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്)
ഒക്ടോബര്‍ 11: രണ്ടാം ശനി
ഒക്ടോബര്‍ 12: ഞായര്‍
ഒക്ടോബര്‍ 17: കര്‍വാ ചൗത്ത് (പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി)
ഒക്ടോബര്‍ 19: ഞായര്‍
ഒക്ടോബര്‍ 20 മുതല്‍ 23 വരെ: ദീപാവലി, നരക ചതുര്‍ദശി, ലക്ഷ്മി പൂജ, ഭായി ദൂജ് (സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു)
ഒക്ടോബര്‍ 27-28: ഛത് പൂജ (ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹിയുടെ ഭാഗങ്ങള്‍)
ഒക്ടോബര്‍ 25: നാലാം ശനി
ഒക്ടോബര്‍ 26: ഞായര്‍
ഒക്ടോബര്‍ 31: കാളി പൂജ (പശ്ചിമ ബംഗാള്‍), സര്‍ദാര്‍ പട്ടേല്‍ ജയന്തി (ഗുജറാത്ത്), ദീപാവലി (ഡല്‍ഹി)
Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!
കേരളത്തിലെ അവധികള്‍
ഒക്ടോബര്‍ 1: മഹാ നവമി
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി
ഒക്ടോബര്‍ 11: രണ്ടാം ശനി
ഒക്ടോബര്‍ 12: ഞായര്‍
ഒക്ടോബര്‍ 19: ഞായര്‍
ഒക്ടോബര്‍ 20: ദീപാവലി
ഒക്ടോബര്‍ 25: നാലാം ശനി
ഒക്ടോബര്‍ 26: ഞായര്‍