Bank Union Strike : മാർച്ച് 24,25 ബാങ്ക് അവധി? ദേശീയതലത്തിൽ സമരം പ്രഖ്യാപിച്ച് യൂണിയനുകൾ
Nationwide Bank Strike : ബാങ്കുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 24, 25 തീയതികളിൽ ദേശീയതലത്തിൽ സമരം പ്രഖ്യാപിച്ച് ബാങ്ക് യൂണിയനുകൾ. ഒമ്പത് യൂണിയനുകൾ ചേർന്ന സംയുക്ത ബാങ്ക് സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് (യുഎഫ്ബിയു) സമരം പ്രഖ്യാപിച്ചിക്കുന്നത്. അഞ്ച് ദിവസം പ്രവൃത്തിദിനം, റിക്രൂട്ട്മെൻ്റ മികവുറ്റ രീതിയിൽ സംഘടിപ്പിക്കുക, താൽക്കാലിക ജീവനക്കാരുടെ നിയമനം സ്ഥിരമാക്കുക തുടർന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎഫ്ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
മാർച്ച് 13-ാം തീയതി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) പല തവണ നടത്തിയ ചർച്ച ഫലം കാണാതെ വന്നതോടെയാണ് സംയുക്ത ബാങ്ക് യൂണിയൻ ദേശീയതലത്തിൽ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് മാർച്ച് 24,25 തീയതികളിൽ രാജ്യത്തെ ബാങ്കിൻ്റെ പ്രവർത്തികളെ ബാധിച്ചേക്കും. സംഘടനകൾ മുന്നോട്ട് വെച്ച് ഒരു ആവശ്യം പോലും ഐബിഐ അംഗീകരിക്കാൻ തയ്യാറായില്ലയെന്നാണ് നാഷ്ണൽ കോൺഫിഡെറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജനറൽ സെക്രട്ടറി എൽ ചന്ദ്രശേഖർ അറിയിച്ചു.
ബാങ്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒഴിവുകളിലേക്ക് ഉടൻ പുതിയ നിയമനം നടത്തുക. പൊതുമേഖല ബാങ്കിലെ എല്ലാ ഒഴിവുകളിലേക്കും നിയമനം പൂർത്തിയാക്കുക. ധനകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഫൈനാഷ്യൽ സർവീസ് വിഭാഗം (ഡിഎഫ്സി) പുറപ്പെടുവിച്ച പ്രകടനടിസ്ഥാനത്തിലുള്ള ഇൻസെൻ്റീവും സ്ഥാനക്കയറ്റ നിർണയം ഒഴിവാക്കുക. ബാങ്കിങ് മേഖലയിലുള്ള ഡിഎഫ്എസിൻ്റെ അമിത ഇടപെടൽ ഒഴിവാക്കുക. ഗ്രാറ്റുവിറ്റി ഉയർത്തുക. അതോടൊപ്പം ഗ്രാറ്റുവിറ്റിയെ ആദായനികുതിയിൽ നിന്നും ഒഴിവാക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ബാങ്ക് ജീവനക്കാരുടെ സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്.