Good Friday Bank Holiday: ബാങ്കില്‍ പോകേണ്ട ആവശ്യമുണ്ടോ? എങ്കില്‍ പെട്ടെന്നാകട്ടെ ഈ ദിവസം അവധിയാണ്‌

Kerala Bank Holiday in April 18: എന്തായാലും ഏപ്രില്‍ 18ന് രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദുഃഖ വെള്ളി ആയതിനാലാണ് അന്ന് അവധിയായിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസം ബാങ്കില്‍ പോകാമെന്ന് കരുതിയിരുന്നവരെല്ലാം ആ പ്ലാന്‍ ഒന്ന് മാറ്റിയേക്കൂ.

Good Friday Bank Holiday: ബാങ്കില്‍ പോകേണ്ട ആവശ്യമുണ്ടോ? എങ്കില്‍ പെട്ടെന്നാകട്ടെ ഈ ദിവസം അവധിയാണ്‌

പ്രതീകാത്മക ചിത്രം

Published: 

16 Apr 2025 14:53 PM

എപ്പോഴെങ്കിലും നമുക്കെല്ലാം ബാങ്കില്‍ പോകേണ്ടതായി വരാറുണ്ട്. എന്നാല്‍ നമുക്ക് അപ്രതീക്ഷിതമായി എത്തുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് ഇല്ലല്ലോ. അതിനാല്‍ ബാങ്ക് അവധികളെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞുവെക്കുന്നത് ഗുണം ചെയ്യും.

എന്തായാലും ഏപ്രില്‍ 18ന് രാജ്യത്ത് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ദുഃഖ വെള്ളി ആയതിനാലാണ് അന്ന് അവധിയായിരിക്കുന്നത്. അതിനാല്‍ അന്നേ ദിവസം ബാങ്കില്‍ പോകാമെന്ന് കരുതിയിരുന്നവരെല്ലാം ആ പ്ലാന്‍ ഒന്ന് മാറ്റിയേക്കൂ.

ഏപ്രില്‍ 19ന് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 20ന് ഈസ്റ്റര്‍ ആണ്. ഞായറാഴ്ച ആയതിനാല്‍ തന്നെ അന്നേ ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

അവധി ഇപ്രകാരം

  • ത്രിപുര
  • അസം
  • രാജസ്ഥാന്‍
  • ജമ്മു
  • ഹിമാചല്‍ പ്രദേശ്
  • ശ്രീനഗര്‍

എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ബാങ്കുകള്‍ ഏപ്രില്‍ 18ന് അടഞ്ഞുകിടക്കും.

Also Read:Personal Finance: സമ്പാദിച്ച് തുടങ്ങിയോ? തുടക്കക്കാര്‍ക്ക് ഈ തെറ്റുകള്‍ സംഭവിക്കാം, പരിഹരിക്കാന്‍ വഴിയുണ്ട്‌ 

ഓരോ സംസ്ഥാനങ്ങളിലും അവധികള്‍ വ്യത്യാസപ്പെട്ടിരിക്കും. മൂന്ന് വിധത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവധികള്‍ നിര്‍ണയിക്കുന്നത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴില്‍ വരുന്ന അവധികള്‍, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് അവധി ദിനം, ബാങ്കുകളുടെ ക്ലോസിങ് ഓഫ് അക്കൗണ്ടുകള്‍ എന്നിങ്ങനെയാണത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും