Mutual Funds: എസ്ബിഐ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ചാലോ? റിട്ടേണില്‍ മുന്നിലാണിവര്‍

SBI Equity Funds 2026: 10 വര്‍ഷത്തിനിടെ ശക്തമായ വരുമാനം നല്‍കാന്‍ ഈ ഫണ്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. എസ്ബിഐ കോണ്‍ട്രാ ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നീ മൂന്ന് ഫണ്ടുകളാണവ.

Mutual Funds: എസ്ബിഐ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിച്ചാലോ? റിട്ടേണില്‍ മുന്നിലാണിവര്‍

പ്രതീകാത്മക ചിത്രം

Published: 

16 Feb 2026 | 09:47 AM

ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ധാരാളം ഫണ്ടുകളുണ്ട്, അവയില്‍ പരിഗണിക്കാവുന്നവയാണ് എസ്ബിഐയുടെ ഇക്വിറ്റി സ്‌കീമുകള്‍. 10 വര്‍ഷത്തിനിടെ ശക്തമായ വരുമാനം നല്‍കാന്‍ ഈ ഫണ്ടുകള്‍ക്ക് സാധിച്ചിട്ടുണ്ട്. എസ്ബിഐ കോണ്‍ട്രാ ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് എന്നീ മൂന്ന് ഫണ്ടുകളാണവ.

മൂന്ന് വര്‍ഷത്തെ റിട്ടേണ്‍

  • എസ്ബിഐ കോണ്‍ട്രാ ഫണ്ട്- 21.31 ശതമാനം
  • എസ്ബിഐ ഫോക്കസ്ഡ് ഫണ്ട്- 20.92 ശതമാനം
  • എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- 20.08 ശതമാനം

മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനത്തിലധികം സിഎജിആര്‍ ആണ് മൂന്ന് ഫണ്ടുകളും നല്‍കിയത്. കോണ്‍ട്രാ ഫണ്ടാണ് പ്രകടനത്തിന്റെ കാര്യത്തില്‍ മുന്നില്‍.

5 വര്‍ഷത്തെ റിട്ടേണ്‍

  • എസ്ബിഐ കോണ്‍ട്രാ ഫണ്ട്- 21.85 ശതമാനം
  • എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- 18.66 ശതമാനം
  • എസ്ബിഐ ഫോക്കസ്ഡ് ഫണ്ട്- 16.20 ശതമാനം

Also Read: PPF: രണ്ട് പിപിഎഫ് അക്കൗണ്ട് തുറക്കാമോ? സര്‍ക്കാര്‍ പറയുന്നത് ഇങ്ങനെ

കോണ്‍ട്രാ ഫണ്ട് തന്നെയാണ് അഞ്ച് വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

10 വര്‍ഷത്തെ റിട്ടേണ്‍

  • എസ്ബിഐ കോണ്‍ട്രാ ഫണ്ട് – 18.94 ശതമാനം
  • എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് – 17.90 ശതമാനം
  • എസ്ബിഐ ഫോക്കസ്ഡ് ഫണ്ട് – 17.56 ശതമാനം

 

അച്ചാറല്ല, പക്ഷെ അതുപോലൊരു കൊറിയൻ രുചി
ഉള്ളിത്തൊലി ഇനി ബുദ്ധിമുട്ടിക്കില്ല! പെട്ടെന്ന് കളയാം
ഫ്രിഡ്ജിൽ സ്ഥലമുണ്ടാക്കാനുമുണ്ട് ഒരു സൂത്രവിദ്യ
കറ്റാർവാഴ പുരട്ടിയാൽ വെയിലത്ത് കറുക്കുമോ? ഈ അബദ്ധം കാട്ടരുത്
വയനാട് പനമരം മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം
കാട്ടാന ഓടിപ്പോകുന്നതിനിടയിലേക്ക് കാർ കയറി വന്നു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പൂവ് സൂപ്പറായിട്ടുണ്ട്! ആരാധകൻ പറഞ്ഞത് കേട്ട് ഞെട്ടി കീർത്തി സുരേഷ്
ആലിന്‍ ഷെറിന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചപ്പോള്‍