Coconut Oil Price Hike: 100 രൂപയ്ക്ക് ബ്ലെൻഡഡ് വെളിച്ചെണ്ണയുണ്ട്; നല്ലത് കിട്ടണമെങ്കിൽ അല്പം വിയർക്കും

Blended Coconut Oil In Kerala: ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് 450 ഉം അതിന് മുകളിലും വില നല്‍കേണ്ടി വരുമ്പോള്‍ ബ്ലെന്‍ഡഡ് വെളിച്ചെണ്ണ ലിറ്ററിന് 100 രൂപയ്ക്ക് ലഭിക്കും. വ്യാജമായ കൂട്ടിലൂടെ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ആണെങ്കിലും ഇതിന് പ്രത്യേകിച്ച് രുചിയോ മണമോ ഇല്ല.

Coconut Oil Price Hike: 100 രൂപയ്ക്ക് ബ്ലെൻഡഡ് വെളിച്ചെണ്ണയുണ്ട്; നല്ലത് കിട്ടണമെങ്കിൽ അല്പം വിയർക്കും

വെളിച്ചെണ്ണ

Published: 

21 Jul 2025 | 09:36 AM

വെളിച്ചെണ്ണ വില ദിനംപ്രതി കുതിച്ചുയരുകയാണ്. വില വര്‍ധനവ് കേരളത്തിലെ മുഴുവന്‍ ആളുകളെയും ഒരുപോലെ ബാധിച്ചുവെന്ന് തന്നെ പറയാം. വെളിച്ചെണ്ണ വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയതോടെ പലരും ഉപയോഗം തന്നെ കുറച്ചു, മറ്റ് ചിലര്‍ പൂര്‍ണമായും ഉപേക്ഷിച്ചു. ഈ വര്‍ഷം കാര്യമായ വിലയിടിവിന് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വെളിച്ചെണ്ണ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും വില കുറഞ്ഞവയും ലഭ്യമാണ്. എന്നാല്‍ അതൊന്നും യഥാര്‍ഥ വെളിച്ചെണ്ണ അല്ലെന്ന് മാത്രം. വെളിച്ചെണ്ണയും ഭക്ഷ്യയോഗ്യമായ മറ്റ് എണ്ണകളും നിശ്ചിത അളവില്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ബ്ലെന്‍ഡഡ് വെളിച്ചെണ്ണയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്നവയില്‍ ഭൂരിഭാഗവും.

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് 450 ഉം അതിന് മുകളിലും വില നല്‍കേണ്ടി വരുമ്പോള്‍ ബ്ലെന്‍ഡഡ് വെളിച്ചെണ്ണ ലിറ്ററിന് 100 രൂപയ്ക്ക് ലഭിക്കും. വ്യാജമായ കൂട്ടിലൂടെ ഉണ്ടാക്കുന്ന വെളിച്ചെണ്ണ ആണെങ്കിലും ഇതിന് പ്രത്യേകിച്ച് രുചിയോ മണമോ ഇല്ല. ഏതെല്ലാം എണ്ണകളാണ് ചേര്‍ത്തതെന്ന് ലേബല്‍ ചെയ്യണമെന്ന നിയമമുണ്ടെങ്കിലും ലേബല്‍ ചെയ്യാതെയും എണ്ണ വിപണിയിലെത്തുന്നു.

Also Read: Coconut Oil Price Hike: വെളിച്ചെണ്ണ മാത്രമല്ല അടുക്കള മൊത്തത്തില്‍ അല്‍പം റിച്ചാണ്; വിലവര്‍ധനവിന് കാരണം?

ഇതിനിടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാജനെന്ന് സംശയിക്കുന്ന വെളിച്ചെണ്ണ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് തിരുവനന്തപുരത്തെ ലാബില്‍ വെച്ച് പരിശോധിക്കുകയാണ്. ഫലം വരണമെങ്കില്‍ രണ്ട് മാസമെടുക്കും. അപ്പോഴേക്കും വ്യാജന്മാര്‍ വിപണി കീഴടക്കുമെന്ന കാര്യം ഉറപ്പാണ്.

 

 

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ