Intimate Wedding: ഇന്റിമേറ്റ് കല്ല്യാണത്തിന്റെ കാലമല്ലേ…എങ്കില്‍ നല്ലൊരു വിവാഹ പ്ലാനിതാ
Low Cost Wedding Tips: ഓമനിച്ച് വളര്‍ത്തിയ മക്കളുടെ വിവാഹം നാലാള്‍ അറിയേ നടത്താതിരിക്കാന്‍ പറ്റുമോ എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത്. കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാവിധ ആര്‍ഭാടങ്ങളോടും കൂടി ഒരു വിവാഹം നടത്താന്‍ ലക്ഷങ്ങളുണ്ട് ചെലവുണ്ട്.

പ്രതീകാത്മക ചിത്രം
ജെന്‍സി തലമുറയില്‍പെട്ട യുവതി-യുവാക്കള്‍ക്ക് ആര്‍ഭാടമൊന്നുമില്ലാതെ വളരെ ലളിതമായി വിവാഹം കഴിക്കാനാണ് താത്പര്യം. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷം ബഹളത്തിന്റെയും ആര്‍ഭാടത്തിന്റെയും ഇടയ്ക്ക് മുക്കിക്കളയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഇന്റിമേറ്റ് വെഡ്ഡിങ് എന്ന പുത്തന്‍ ആശയത്തിന്റെ ഉദയം. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ വിവാഹച്ചടങ്ങാണ് ഇന്റിമേറ്റ് വെഡ്ഡിങ്.
എന്നാല്‍ ഈ നൂതന ആശയത്തോട് പലര്‍ക്കും അത്ര താത്പര്യമില്ല, ഓമനിച്ച് വളര്‍ത്തിയ മക്കളുടെ വിവാഹം നാലാള്‍ അറിയേ നടത്താതിരിക്കാന്‍ പറ്റുമോ എന്നാണ് ഭൂരിഭാഗം മാതാപിതാക്കളും ചിന്തിക്കുന്നത്. കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാവിധ ആര്‍ഭാടങ്ങളോടും കൂടി ഒരു വിവാഹം നടത്താന്‍ ലക്ഷങ്ങളുണ്ട് ചെലവുണ്ട്. എന്നാല്‍ അതൊന്നും ആവശ്യമില്ലാതെ എങ്ങനെ ലളിതമായി വിവാഹം നടത്താമെന്ന് നോക്കാം.
ബജറ്റ് തയാറാക്കാം
വിവാഹ ചെലവ് കുറയ്ക്കുന്നതിനായി ആദ്യം തന്നെ നല്ലൊരു ബജറ്റ് തയാറാക്കാം.
വേദി
ഭക്ഷണം
അലങ്കാരം
ആഭരണം
വസ്ത്രം
ഫോട്ടോഗ്രഫി
യാത്ര
തുടങ്ങി എല്ലാ ചെലവുകളും നേരത്തെ മനസിലാക്കുകയും, അതിനാല്‍ നിശ്ചിത തുക മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്യുക.
വിവാഹ സീസണ്‍
വിവാഹ സീസണില്‍ കല്ല്യാണം നടത്തുമ്പോള്‍ ഹാള്‍ വാടക, ഫോട്ടോഗ്രാഫറുടെ നിരക്ക് തുടങ്ങി എല്ലാതും കൂടുതലായിരിക്കും. അതിനാല്‍ സീസണ്‍ അല്ലാത്ത മാസം വിവാഹത്തിനായി തിരഞ്ഞെടുക്കാം.
ഓഡിറ്റോറിയം
കമ്മ്യൂണിറ്റി ഹാളുകള്‍, പള്ളിയുടെ ഹാളുകള്‍, വീട് തുടങ്ങിയ ഇടങ്ങള്‍ വിവാഹം നടത്താനായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
അതിഥികള്‍
അതിഥികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചെലവും കൂടും. അതിനാല്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിക്കുന്നത് ചെലവ് പകുതിയായി കുറയ്ക്കാന്‍ സഹായിക്കും.
ഭക്ഷണം
അനാവശ്യമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക. സദ്യയാണെങ്കില്‍ ആവശ്യത്തിന് മാത്രം വിഭവങ്ങള്‍ മതി. സ്റ്റാര്‍ട്ടറുകള്‍ വേണ്ടെങ്കില്‍ ഒഴിവാക്കാവുന്നതാണ്.
Also Read: Maithili Thakur: പ്രായം കുറഞ്ഞ എംഎൽഎ, ആസ്തി കോടികൾ; മൈഥിലിയുടെ നിക്ഷേപ തന്ത്രം അടിപൊളിയാണേ…
ആഭരണം
വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരിക്കല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അന്നേ ദിവസത്തേക്ക് നിങ്ങള്‍ക്ക് ഇണങ്ങുന്ന ആഭരണങ്ങള്‍ വാടയ്ക്ക് എടുക്കാവുന്നതാണ്.
ഡിജിറ്റല്‍ ക്ഷണങ്ങള്‍
വാട്‌സ്ആപ്പ്, ഇമെയില്‍ തുടങ്ങി. സംവിധാനങ്ങള്‍ വഴി വിവാഹം ക്ഷണിക്കാം. ഇത് നേരിട്ട് പോയി ക്ഷണിക്കുന്നതിലുള്ള ചെലവുകള്‍ കുറയ്ക്കുന്നു.
ഫോട്ടോഗ്രഫി
വിവാഹത്തിന് വ്യത്യസ്ത പാക്കേജുകളാണ് ഓരോ ഫോട്ടോഗ്രാഫര്‍മാരും നല്‍കുന്നത്. അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. പ്രീ വെഡ്ഡിങ് ഷൂട്ടുകള്‍, ഡ്രോണ്‍ തുടങ്ങിയവ ഒഴിവാക്കാവുന്നതാണ്.