Donald Trump Tariff Threat: 25% തീരുവയും പിഴയും! സമ്പദ്‌വ്യവസ്ഥയ്ക്ക് 30 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായേക്കും
Tariff From August 1st In India: അന്താരാഷ്ട്ര ബ്രോക്കിങ് സ്ഥാപനമായ മക്വാരിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുപത് ശതമാനത്തില്‍ കൂടുതലുള്ള താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 50 ബേസിസ് പോയിന്റിലധികം സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ കയറ്റുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ഏര്‍പ്പെടുത്തുന്നത് രാജ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധര്‍. 25 ശതമാനം താരിഫ് എന്നത് രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തില്‍ 30 ബില്യണ്‍ ഡോളറിന്റെ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ഏപ്രില്‍ 2നായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജൂലൈയിലെ പുതിയ പ്രഖ്യാപനത്തില്‍ അത് 25 ശതമാനമായി കുറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയുള്ള യുഎസിന്റെ താരിഫ് ഭീഷണി പ്രതീക്ഷിക്കുന്നതിലും മോശം അവസ്ഥയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
30 ബില്യണിന്റെ സ്വാധീനം ചെലുത്തുക എന്നാല്‍, 2025 ന്റെ അവസാനത്തോടെ ഇത് ഇന്ത്യയ്ക്ക് 4.3 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുടെ 0.7 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറയുന്നു. യുഎസ് ഇപ്പോള്‍ നിര്‍ദേശിക്കുന്ന താരിഫും പിഴയും നമ്മള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതലാണ്. അതിനാല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്ക്ക് ഒരു തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ചുമത്തുന്ന പിഴകള്‍ക്ക് അനുസൃതമായിട്ടായിരിക്കും നഷ്ടത്തിന്റെ വ്യാപ്തി എന്ന് ഐസിആര്‍എയുടെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.




ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്കും ക്ഷീര മേഖലയ്ക്കും ഇളവുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്ന ഏതൊരു ഹോട്ട്‌പോച്ച് ഇടപാടും രാഷ്ട്രീയമായും സാമൂഹികമായും ഉപജീവന മാര്‍ഗത്തില്‍ ഉള്‍പ്പെടെ വളരെ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് എലാര ക്യാപിറ്റലിന്റെ സാമ്പത്തിക വിദഗ്ധയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഗരിമ കപൂര്‍ പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര ബ്രോക്കിങ് സ്ഥാപനമായ മക്വാരിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇരുപത് ശതമാനത്തില്‍ കൂടുതലുള്ള താരിഫ് ഇന്ത്യയുടെ ജിഡിപിയില്‍ 50 ബേസിസ് പോയിന്റിലധികം സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കുന്നു. താരിഫിന്റെ അടിസ്ഥാനത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ദുര്‍ബലമാകാന്‍ സാധ്യയുള്ളതിനാല്‍, കറന്‍സിയില്‍ ഉണ്ടാക്കുന്ന ആഘാതം നെഗറ്റീവ് ആയിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സും പറയുന്നു.