Coconut Oil Price: അഞ്ഞൂറിൽ നിന്ന് മുന്നൂറിലേക്ക്, വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്

Coconut Oil Price in Kerala: തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതും വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരം വിപണിയിലെത്തുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.

Coconut Oil Price: അഞ്ഞൂറിൽ നിന്ന് മുന്നൂറിലേക്ക്, വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്

പ്രതീകാത്മക ചിത്രം

Updated On: 

03 Jan 2026 | 09:10 PM

മലയാളികളുടെ ആശങ്കകൾക്ക് അറുതിവരുത്തി സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു. ഓണക്കാലത്ത് അഞ്ഞൂറ് കടന്ന വെളിച്ചെണ്ണ നിലവിൽ മുന്നൂറിനടുത്താണ് വ്യാപാരം ചെയ്യുന്നത്. വൻതോതിൽ വിളവെടുപ്പ് നടന്നതോടെയാണ് വെളിച്ചെണ്ണ വില ഇടിയാൻ തുടങ്ങിയത്. വെളിച്ചെണ്ണ വിലയോടൊപ്പം തന്നെ തേങ്ങ വിലയും ഇടിയുന്നുണ്ട്.

കേരളത്തിനൊപ്പം തന്നെ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കൂടിയതും വിലക്കുറവിന് കാരണമായിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്നുള്ള നാളികേരം വിപണിയിലെത്തുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഓണക്കാലത്ത് കൊപ്രയ്ക്ക് 270 രൂപ വരെ ഉയർന്ന കൊപ്ര വില ഇപ്പോൾ 200 രൂപയായിട്ടുണ്ട്. 150 രൂപവരെ താഴാൻ സാധ്യതയുണ്ടെന്നാണ് സൂചന.

കൂടാതെ, 78 രൂപ വരെയായിരുന്ന നാളികേരം ഇപ്പോള്‍ കിലോഗ്രാമിന് 55 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഡിസംബര്‍ പകുതിയോടെയാണ് ‍52 രൂപയായിരുന്നു ഒരു കിലോ തേങ്ങയുടെ വില. നിലവിൽ കേരളത്തിൽ വെളിച്ചെണ്ണ 300-350 രൂപ നിരക്കിലാണ് വെള്ളിച്ചെണ്ണ വ്യാപാരം ചെയ്യുന്നത്.

ALSO READ: പച്ചക്കറി കിലോയ്ക്ക് 600 രൂപ, ആശ്വാസമായി വെളിച്ചെണ്ണ, കാപ്പി വില

 

സബ്സിഡി സാധനങ്ങൾ വിറ്റു നേടിയത് കോടികൾ… ക്രിസ്മസ് – പുതുവത്സര വിപണി കയ്യടക്കി സപ്ലൈകോ

 

കടുത്ത വിപണി മത്സരത്തിനിടയിലും ക്രിസ്മസ് – പുതുവത്സര സീസണിൽ വിപണി കീഴടക്കി സപ്ലൈകോ. വെറും പത്ത് ദിവസത്തെ വ്യാപാരത്തിലൂടെ 82 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. 2025 ഡിസംബർ 22 മുതൽ 2026 ജനുവരി 1 വരെയുള്ള കാലയളവിലെ കണക്കുകളാണിത്.

ആകെ വിറ്റുവരവ് 82 കോടിയാണ്. സബ്സിഡി വിറ്റുവരവ് മാത്രം നോക്കിയാൽ 36.06 കോടി. അതായത് ആകെ വിൽപ്പനയുടെ ഏകദേശം 44 ശതമാനം വരുമിത്. 6 ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ഫെയറുകളിൽ നിന്ന് 74 ലക്ഷമാണ് വിറ്റുവരവ്. അതിൽ തിരുവനന്തപുരം പുത്തരിക്കണ്ടം ഫെയർ 29.31 ലക്ഷം ലഭിച്ചു. ഇതിൽ 16.19 ലക്ഷത്തിന് വിറ്റുപോയത് സബ്സിഡി ഇനങ്ങളാണ്.

ഉപ്പ് കഴിച്ചാൽ വൃക്കയിൽ കല്ലുവരുമോ?
കൂർക്കയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം! കറ പറ്റില്ല
5 പേര്‍ക്ക് കഴിക്കാന്‍ എത്ര കിലോ കോഴിയിറച്ചി വേണം?
ഇഡ്‌ലി ബാക്കി വന്നോ? ബർഗർ ഉണ്ടാക്കിയാലോ!
ജീവനും മരണത്തിനുമിടയിൽ ആ കുഞ്ഞ്, ഒടുവിൽ
സർക്കാർ ഓഫീസിൽ നിന്നും പിടികൂടിയ കൂറ്റൻ പെരുമ്പാമ്പ്
ട്രെയിൻ്റെ മുകളിൽ കയറി ഇരുന്ന് യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ടാൽ പറയുമോ ഇത് റെയിൽവെ സ്റ്റേഷനാണെന്ന്?