Coconut Oil Price Hike: വെളിച്ചെണ്ണ വില കുറയ്ക്കാന്‍ കേരഫെഡ് ഒരുക്കം; സപ്ലൈകോയില്‍ തിങ്കളാഴ്ച മുതല്‍ ഈ വിലയ്ക്ക് വില്‍പന
Kerafed Coconut Oil: കേരഫെഡ് മാത്രമാണ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

വെളിച്ചെണ്ണ
കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കാനൊരുങ്ങി കേരഫെഡ്. തിങ്കളാഴ്ച മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ കേര വെളിച്ചെണ്ണ വിലക്കുറവില്‍ ലഭ്യമാകും. 457 രൂപയ്ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ ലഭ്യമാകും. രണ്ട് ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോയില്‍ എത്തിക്കാമെന്ന് കേരഫെഡ് സര്‍ക്കാരിന് ഉറപ്പ് നല്‍കി.
ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് ലഭിക്കുക. 529 രൂപയ്ക്ക് നിലവില്‍ വില്‍പന നടക്കുന്ന വെളിച്ചെണ്ണയാണ് 457 രൂപയ്ക്ക് നല്‍കാന്‍ പോകുന്നത്. അധിക ലാഭം ഒഴിവാക്കുന്നതിനായി സംരംഭകരുമായി മന്ത്രി ജിആര്‍ അനില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
എന്നാല്‍ കേരഫെഡ് മാത്രമാണ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരഫെഡ് ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കുകയുള്ളൂവെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം, വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണത്തിന് കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Also Read: Coconut Oil Price Hike: വെളിച്ചെണ്ണ സബ്സിഡി അരലിറ്ററിന്, പക്ഷേ ഒരു ലിറ്റർ വാങ്ങണം! ഇതെന്ത് കണക്ക്?
രണ്ട് ഘട്ടമായിട്ടാകും വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഓഗസ്റ്റില്‍ ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ വഴി ലഭ്യമാക്കും. സെപ്റ്റംബര്‍ നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ വാദം.