KSEB DA Hike: കെഎസ്ഇബിയിൽ ക്ഷാമബത്ത വർദ്ധിപ്പിച്ചു; എത്ര ശതമാനം, എന്ന് മുതൽ? അറിയേണ്ടതെല്ലാം…
KSEB DA and DR Hike: ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെതിരെ എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കെഎസ്ഇബി ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തയും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. 2023ലെ ഏഴ് ശതമാനം ക്ഷാമബത്ത കുടിശ്ശിക നൽകാനാണ് അനുമതി നൽകിയത്. 2023 ജനുവരിയിലെ നാല് ശതമാനവും ജൂലൈയിലെ മൂന്ന് ശതമാനവും ചേർത്താണ് ഏഴ് ശതമാനം ക്ഷാമബത്ത നൽകുന്നത്. രണ്ട് ഘടുക്കളായിട്ട് ആയിരിക്കും തുക ലഭിക്കുക.
പുതിയ ക്ഷാമബത്ത അടുത്ത മാസം മുതലുള്ള ശമ്പളത്തിൽ ഉൾപ്പെടുത്തും. കുടിശ്ശിക വൈദ്യുതി ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന മുറയ്ക്ക് നൽകുമെന്ന് ഉത്തരവിൽ പറഞ്ഞു. ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെതിരെ എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. അതോടൊപ്പം, സമരം തുടരുന്ന ഐഎന്‍ടിയുസിസിഎല്‍ടിയു സംയുക്ത സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ വൈദ്യുതമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ALSO READ: മുഖ്യമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ, സർക്കാർ ജീവനക്കാർക്കും കോളടിച്ചു; ക്ഷാമബത്ത കൂട്ടി
വർദ്ധനയുടെ വിശദാംശങ്ങൾ
01.01.2023 പ്രാബല്യത്തിൽ: ക്ഷാമബത്ത നിലവിലെ 26% ൽ നിന്ന് 30% ആയി വർദ്ധിപ്പിച്ചു.
01.07.2023 പ്രാബല്യത്തിൽ: ഇത് വീണ്ടും 30% ൽ നിന്ന് 33% ആയി ഉയർത്തിയിരിക്കുന്നു.
വർദ്ധിപ്പിച്ച നിരക്കിലുള്ള ശമ്പളവും/പെൻഷനും 2025 നവംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങും.
മുൻകാല കുടിശ്ശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കെ.എസ്.ഇ.ബി. എൽ. തന്നെ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.
വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്