AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO: പെന്‍ഷന്‍ സംഖ്യ കൂടി, നേരത്തെ പിന്‍വലിക്കാം, ക്ലെയിമുകളും ഈസി; ഇപിഎഫ്ഒ പരിഷ്‌കാരങ്ങള്‍

EPFO Higher Pension: പുതുതായി നടപ്പിലാക്കിയ ഇപിഎഫ്ഒ നിയമങ്ങള്‍ പ്രകാരം ജീവനക്കാര്‍ക്ക് അവരുടെ ഇപിഎഫ് ബാലന്‍സ് യോഗ്യതയുടെ 100 ശതമാനം വരെ പിന്‍വലിക്കാം. ജീവനക്കാരന്റെയും തൊഴിലുടമയുടെയും സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്.

EPFO: പെന്‍ഷന്‍ സംഖ്യ കൂടി, നേരത്തെ പിന്‍വലിക്കാം, ക്ലെയിമുകളും ഈസി; ഇപിഎഫ്ഒ പരിഷ്‌കാരങ്ങള്‍
ഇപിഎഫ്ഒ Image Credit source: Avishek Das/SOPA Images/LightRocket via Getty Images
shiji-mk
Shiji M K | Updated On: 23 Oct 2025 07:35 AM

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമമായ സൗകര്യം വാഗ്ദാനം ചെയ്യുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. നേരത്തെ 100 ശതമാനം പിഎഫ് ബാലന്‍സ് പിന്‍വലിക്കാന്‍ സാധിക്കുമെന്ന പ്രഖ്യാപനം ഇപിഎഫ്ഒ നടത്തിയത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമായി. പുതുതായി നടപ്പിലാക്കിയ ഇപിഎഫ്ഒ നിയമങ്ങള്‍ പ്രകാരം ജീവനക്കാര്‍ക്ക് അവരുടെ ഇപിഎഫ് ബാലന്‍സ് യോഗ്യതയുടെ 100 ശതമാനം വരെ പിന്‍വലിക്കാം. ജീവനക്കാരന്റെയും തൊഴിലുടമയുടെയും സംഭാവനകള്‍ കൂടി ഉള്‍പ്പെടുത്തിയാണിത്.

അതിന് പിന്നാലെ വിരമിക്കല്‍ സമ്പാദ്യവുമായി ബന്ധപ്പെട്ട് ഇപിഎഫ്ഒ മറ്റൊരു സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഈ നീക്കവും. ജോലിയില്‍ നിന്ന് വിരമിക്കാന്‍ പോകുന്നയാളാണ് നിങ്ങളെങ്കില്‍ നിലവിലെ മാറ്റം നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും.

പെന്‍ഷന്‍ പരിധി ഉയര്‍ത്തി

സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇപിഎഫ്ഒ പെന്‍ഷന്‍ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. നേരത്തെ ഇപിഎഫ്ഒ വഴി, വിരമിച്ചവര്‍ക്ക് ലഭിച്ചിരുന്ന പരമാവധി പെന്‍ഷന്‍ 7,500 രൂപയായിരുന്നു. എന്നാല്‍ ഈ പരിധി 15,000 രൂപയായി ഉയര്‍ത്തി. മുന്‍ പെന്‍ഷന്‍ പരിധിയില്‍ നിന്നും വലിയ ആശ്വാസമാണ് പുതിയ നടപടി ജീവനക്കാര്‍ക്ക് നല്‍കുക.

നേരത്തെ പിന്‍വലിക്കാം

ഇപിഎഫ്ഒയുടെ നിയമപ്രകാരം പെന്‍ഷന്‍ പിന്‍വലിക്കാനുള്ള കുറഞ്ഞ പ്രായം നേരത്തെ 58 വയസായിരുന്നു. എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് 50 വയസുമുതല്‍ പെന്‍ഷന്‍ തുക പിന്‍വലിക്കാം. എന്നാല്‍ നേരത്തെ പിന്‍വലിക്കുന്നത് പെന്‍ഷന്‍ തുക കുറയുന്നതിന് കാരണമാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Also Read: EPFO 3.0: കാത്തിരിപ്പൊക്കെ അവസാനിച്ചു; ജനുവരിയില്‍ പിഎഫ് തുക എടിഎമ്മിലെത്തും

പെന്‍ഷന്‍ ക്ലെയിം

പെന്‍ഷന്‍ ക്ലെയിം ചെയ്യുന്നത് ഒരുകാലത്ത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അംഗീകാരം ലഭിക്കുന്നതിന് മാസങ്ങള്‍ പോലും കാത്തിരിക്കേണ്ടിവരുന്നത് ജീവനക്കാരില്‍ നിരാശയുണ്ടാക്കി. എന്നാല്‍ ഇപിഎഫ്ഒ നിലവില്‍ തങ്ങളുടെ ഒട്ടുമിക്ക സേവനങ്ങളും ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ക്ക് പെന്‍ഷന്‍ ക്ലെയിം ഫോമുകള്‍ സമര്‍പ്പിക്കുന്നത് മുതല്‍ അംഗീകാരം ലഭിക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയയും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.