AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stock Market: വാങ്ങാം അല്ലെങ്കില്‍ വില്‍ക്കാം; ഇന്ന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍

Vaishali Parekh Stock Recommendations: കഴിഞ്ഞ അഞ്ച് ദിവസത്തിനകം 3 ശതമാനം നേട്ടമുണ്ടാക്കിയ സൂചിക മികച്ച നിലവാരത്തില്‍ നിന്ന് ഇപ്പോള്‍ 1.5 ശതമാനം മാത്രം അകലെയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 400 പോയിന്റിലധികം ഉയര്‍ന്നു.

Stock Market: വാങ്ങാം അല്ലെങ്കില്‍ വില്‍ക്കാം; ഇന്ന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍
പ്രതീകാത്മക ചിത്രം Image Credit source: sitox/E+/Getty Images
shiji-mk
Shiji M K | Published: 23 Oct 2025 08:39 AM

കഴിഞ്ഞ ചൊവ്വാഴ്ച ഒക്ടോബര്‍ 21ന് നടന്ന മുഹൂര്‍ത്ത വ്യാപാര സെഷനില്‍ ഇന്ത്യന്‍ ഓഹരി വിപണി ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ അഞ്ചാം സെഷനില്‍ നേട്ടം കൈവരിച്ചു. നിഫ്റ്റി 50.01 ശതമാനം വളര്‍ച്ച കൈവരിച്ച് 25,868.6 ലും ബിഎസ്ഇ സെന്‍സെക്‌സ് 0.07 ശതമാനം ഉയര്‍ന്ന 84,426.34 ലേക്കുമെത്തി.

കഴിഞ്ഞ അഞ്ച് ദിവസത്തിനകം 3 ശതമാനം നേട്ടമുണ്ടാക്കിയ സൂചിക മികച്ച നിലവാരത്തില്‍ നിന്ന് ഇപ്പോള്‍ 1.5 ശതമാനം മാത്രം അകലെയാണ്. ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 400 പോയിന്റിലധികം ഉയര്‍ന്നു. ഗ്യാപ്പ്-അപ്പ് തുടക്കവും എക്കാലത്തെയും ഉയര്‍ന്ന നിലയും പ്രതീക്ഷയോടെ വിലയിരുത്താം. വരും ദിവസങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ വരാന്‍ പോകുന്ന വ്യാപാര കരാര്‍ സാധ്യതയാണ് ശുഭാപ്തി വിശ്വാസം പകര്‍ന്നത്. ഇന്ത്യയ്ക്ക് മേലുള്ള താരിഫ് യുഎസ് 50 ശതമാനത്തില്‍ നിന്ന് 16 ശതമാനം വരെ കുറച്ചേക്കാമെന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വരും ദിവസങ്ങളില്‍ നിഫ്റ്റി 26,300 ലെവലുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഭുദാസ് ലില്ലാദറിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് വൈശാലി പരേഗ് പറയുന്നു. ഇന്ന് നിങ്ങള്‍ വാങ്ങിക്കേണ്ട സ്റ്റോക്കുകളെ കുറിച്ച് വൈശാലി പരേഖ് വ്യക്തമാക്കുന്നു. ജയ്‌സ്വാള്‍ നെക്കോ ഇന്‍ഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, പനാമ പെട്രോകെം എന്നിവയെ കുറിച്ചാണ് വൈശാലി സംസാരിക്കുന്നത്.

Also Read: Investment: 15 വര്‍ഷം കൊണ്ട് എങ്ങനെ 2 കോടി രൂപയുണ്ടാക്കാം? നിക്ഷേപതന്ത്രം മനസിലാക്കൂ

ജയ്‌സ്വാള്‍ നെക്കോ ഇന്‍ഡസ്ട്രീസ്- 73 രൂപയ്ക്ക് വാങ്ങിക്കുക, ലക്ഷ്യവില 78 രൂപ, സ്റ്റോപ്പ് ലോസ് 70 രൂപ

ഡോ. റെഡ്ഡീസ് ലബോറട്ടറീസ്- 1,285 രൂപയ്ക്ക് വാങ്ങാം, ലക്ഷ്യവില 1,320 രൂപ, സ്റ്റോപ്പ് ലോസ് 1,260 രൂപ

പനാമ പെട്രോകെം- 276 രൂപയ്ക്ക് വാങ്ങുക, ലക്ഷ്യവില 285 രൂപ, സ്റ്റോപ്പ് ലോസ് 270 രൂപ

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.