AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Silver Rate: വെള്ളിയ്ക്ക് 91.50 ലക്ഷം രൂപ! ദീപാവലി തിരക്കില്‍ ജാഗ്രത വേണം

Silver Price Forecast: വെള്ളി വില വര്‍ധിക്കുന്നതില്‍ നിക്ഷേപകര്‍ക്ക് പങ്കുണ്ടെന്നാണ് വിപണി വിശകലന വിദഗ്ധരുടെ അഭിപ്രായം. വിവാഹ ആവശ്യങ്ങള്‍, ഉത്സവകാല സമ്മാനങ്ങള്‍, വ്യാവസായിക ഉപയോഗം തുടങ്ങി വിവിധ മേഖലകളിലുള്ള വെള്ളി ഉപഭോഗം വില വര്‍ധനവിന് വഴിവെച്ചു.

Diwali Silver Rate: വെള്ളിയ്ക്ക് 91.50 ലക്ഷം രൂപ! ദീപാവലി തിരക്കില്‍ ജാഗ്രത വേണം
പ്രതീകാത്മക ചിത്രം Image Credit source: Monty Rakusen/DigitalVision/Getty Images
shiji-mk
Shiji M K | Published: 12 Oct 2025 11:15 AM

ഇന്ത്യയില്‍ ഉത്സവകാലങ്ങളില്‍ സ്വര്‍ണവും വെള്ളിയും പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ വാങ്ങിക്കുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്വര്‍ണത്തിനേക്കാള്‍ ഒരുപടി മുന്നിലാണ് ഈ വര്‍ഷം വെള്ളിയുടെ കുതിപ്പ്. വെള്ളിയാഭരണങ്ങള്‍ വാങ്ങിക്കുന്നതിന് പുറമെ മറ്റ് വിധേന നിക്ഷേപം നടത്തുന്നവരാണ് കൂടുതല്‍ ആളുകളും. എന്‍എസ്ഇയില്‍, എസ്ബിഐ സില്‍വര്‍, എച്ച്ഡിഎഫ്‌സി സില്‍വര്‍, ആക്‌സിസ് സില്‍വര്‍ തുടങ്ങി നിക്ഷേപിക്കാന്‍ മാര്‍ഗങ്ങള്‍ ഒരുപാടുണ്ട്. മികച്ച പ്രകടനം കാഴ്ചവെച്ച ഈ സില്‍വര്‍ ഇടിഎഫുകള്‍ ഒക്ടോബര്‍ 9ന് ക്ലോസ് ചെയ്തപ്പോള്‍ 9 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലേക്കാണ് വളര്‍ച്ച കൈവരിച്ചത്.

വെള്ളി വില വര്‍ധിക്കുന്നതില്‍ നിക്ഷേപകര്‍ക്ക് പങ്കുണ്ടെന്നാണ് വിപണി വിശകലന വിദഗ്ധരുടെ അഭിപ്രായം. വിവാഹ ആവശ്യങ്ങള്‍, ഉത്സവകാല സമ്മാനങ്ങള്‍, വ്യാവസായിക ഉപയോഗം തുടങ്ങി വിവിധ മേഖലകളിലുള്ള വെള്ളി ഉപഭോഗം വില വര്‍ധനവിന് വഴിവെച്ചു. എന്നാല്‍ നിലവിലെ വിലക്കയറ്റം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വെള്ളിയിലെ നിക്ഷേപത്തിന്റെ പോക്ക്

ആഗോളതലത്തില്‍ വെള്ളി ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ വില കുറയല്‍, രൂപയുടെ മൂല്യം വര്‍ധിക്കല്‍, വ്യാവസായിക ആവശ്യം കുറയുന്നു തുടങ്ങിയ കാരണങ്ങളെല്ലാം തന്നെ വിലയെ താഴോട്ടിറക്കും. അതിനാല്‍ തന്നെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നാണ് കീഡ്രോയിഡിന്റെയും ഡബ്ല്യുഎബി കഫേയുടെയും സ്ഥാപകനായ രജത് ജയ്‌സ്വാള്‍ പറയുന്നത്.

ഉയര്‍ന്ന അസ്ഥിരതയും സാമ്പത്തിക അനിശ്ചിതത്വവും നിലനില്‍ക്കുമ്പോള്‍, കുറഞ്ഞ റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ ഹ്രസ്വകാല നേട്ടങ്ങളേക്കാള്‍ വൈവിധ്യവത്കരണത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. വെള്ളിയുടെയും സ്വര്‍ണത്തിന്റെയും വിലക്കയറ്റം ആഗോള മാക്രോ ഇക്കണോമിക് സമ്മര്‍ദങ്ങളെയും വ്യാവസായിക ആവശ്യങ്ങളെയുമാണ് പ്രതിഫലിക്കുന്നത്. വിവേകത്തോടെ മുന്നോട്ട് പോകുന്ന നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ ഏകദേശം 10 മുതല്‍ 15 ശതമാനം മാത്രമേ വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കുകയുള്ളൂ. അവര്‍ ഇക്വിറ്റികള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ പോലുള്ള ദീര്‍ഘകാല ആസ്തികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

വെള്ളി വില കുറയുമോ?

വെള്ളി സമീപനാളുകളില്‍ സ്വര്‍ണത്തേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇത് വെള്ളിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഈ വളര്‍ച്ച അസ്ഥിരമാണെന്നാണ് ജയ്‌സ്വാള്‍ പറയുന്നത്. സ്ഥിരമായ വ്യാവസായിക അല്ലെങ്കില്‍ മാക്രോ ഇക്കണോമിക് പിന്തുണയില്ലാതെ ഇത്രയും വേഗത്തില്‍ വില ഉയരുന്നത് പലപ്പോഴും വില ഇടിയുന്നതിലേക്ക് നയിക്കും.

Also Read: Silver ETF: വെള്ളി ഇടിഎഫുകള്‍ക്കിത് ബെസ്റ്റ് ടൈം; എങ്ങനെ നിക്ഷേപിക്കാം

വെള്ളി വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി. ഇന്ത്യയുടെ ബുള്ളിയന്‍ വിപണി കത്തിക്കയറുകയാണ്. എന്നാലും ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദീപാവലി കഴിയുന്നതോടെ വെളളിയില്‍ മികച്ചൊരു പടിയിറക്കവും നിക്ഷേപകര്‍ മുന്നില്‍ കാണണം. വെള്ളി വില കിലോയ്ക്ക് 91.50 ലക്ഷം നിരക്കിലേക്ക് പ്രവേശിക്കുന്നത് നിക്ഷേപകര്‍ ജാഗ്രതയോടെ നോക്കിക്കാണമെന്നും ജയ്‌സ്വാള്‍ മുന്നറിയിപ്പ് നല്‍കുന്നു.