Silver ETF: വെള്ളി ഇടിഎഫുകള്‍ക്കിത് ബെസ്റ്റ് ടൈം; എങ്ങനെ നിക്ഷേപിക്കാം
How to Invest in Silver ETF: സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴിയാണ് കൂതുലാളുകളും വെള്ളിയില്‍ നിക്ഷേപം നടത്തുന്നത്. 2022ലാണ് വെള്ളി ഇടിഎഫുകള്‍ അവതരിപ്പിക്കപ്പെടുന്നത്.
സ്വര്‍ണത്തോടൊപ്പം തന്നെ വെള്ളിയുടെയും വില കുതിക്കുകയാണ്. അതിനാല്‍ തന്നെ നിക്ഷേപമെന്ന നിലയില്‍ വെള്ളിയെ പരിഗണിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴിയാണ് കൂതുലാളുകളും വെള്ളിയില്‍ നിക്ഷേപം നടത്തുന്നത്. 2022ലാണ് വെള്ളി ഇടിഎഫുകള്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീട് സ്വര്‍ണ ഇടിഎഫുകളുടെ അത്ര പ്രചാരം ലഭിച്ചില്ലെങ്കിലും ഇന്ന് കഥയാകെ മാറി.
സില്‍വര്‍ ഇടിഎഫ്
ഭൗതിക ലോഹം വാങ്ങി സൂക്ഷിക്കാതെ തന്നെ വെള്ളിയില്‍ നിക്ഷേപം നടത്താന്‍ ഇടിഎഫുകള്‍ നിങ്ങളെ അനുവദിക്കുന്നു. സില്‍വര്‍ ഇടിഎഫുകളും അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും വ്യാപാരം നടക്കുകയും ചെയ്യുന്നു. ഇത് നിക്ഷേപകരെ എളുപ്പത്തില്‍ യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും അനുവദിക്കുന്നു. ഓരോ യൂണിറ്റും നിശ്ചിത അളവിലുള്ള വെള്ളിയെയാണ് പ്രതിനിധീകരിക്കുന്നത്. ഇടിഎഫുകള്‍ 95 ശതമാനവും ശുദ്ധമായ വെള്ളി ബാറുകളിലോ അല്ലെങ്കില്‍ അനുബന്ധ ഉപകരണങ്ങളിലോ ആണ് നിക്ഷേപിക്കുന്നത്.
ചെറിയ ട്രാക്കിങ് പിശകുകള്‍ പരിഹരിച്ച് വെള്ളിയുടെ പ്രകടനം അനുസരിച്ച് വരുമാനം നേടുകയാണ് ഇവിടെ സംഭവിക്കുന്നത്. സില്‍വര്‍ ഇടിഎഫുകളുടെ നെറ്റ് ആസ്തി മൂല്യം വെള്ളി വിലയുമായി ചേര്‍ന്ന് മാറിമറിയുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത ശേഷം സില്‍വര്‍ ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ പോലെ വാങ്ങാനും വില്‍ക്കാനും സാധിക്കും.




എങ്ങനെ നിക്ഷേപിക്കാം?
സില്‍വര്‍ ഇടിഎഫില്‍ നിക്ഷേപിക്കുന്നതിനായി ആദ്യം നിങ്ങള്‍ക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.
നിങ്ങളുടെ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വെള്ളി ഇടിഎഫ് തിരഞ്ഞെടുത്ത ശേഷം നിക്ഷേപം നടത്താം.
ഇതിന് പുറമെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയും നിങ്ങള്‍ക്ക് നിക്ഷേപിക്കാവുന്നതാണ്.
Also Read: Silver ETF: വെള്ളിയ്ക്കാണ് തിളക്കം; 5 ഇടിഫുകള്‍ സമ്മാനിച്ചത് 50% ത്തിലധികം വരുമാനം
നികുതിയുണ്ടോ?
ഹോള്‍ഡിങ് പിരീഡ് മൂന്ന് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ബാധകമാണ്. ഇത് നിങ്ങളുടെ വരുമാന നിരക്കിന് അനുസരിച്ച് വ്യത്യാസപ്പെടും. മൂന്ന് വര്‍ഷത്തിന് ശേഷം ലോങ് ടേം ക്യാപിറ്റല്‍ ഗെയിനായിരിക്കും. 20 ശതമാനം നികുതിയാണ് അപ്പോള്‍ നല്‍കേണ്ടത്.