AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Credit Score: ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണം ബാങ്ക് പറഞ്ഞുതരില്ല; ഇത് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം

How To Improve Credit Score: നിങ്ങള്‍ എടുക്കുന്ന ഓരോ വായ്പയും കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നത് പ്രധാനമാണ്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും താഴേക്ക് പോകുന്നു. 30 ദിവസം വൈകിയുള്ള പേയ്‌മെന്റുകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ നിന്നും 100 പോയിന്റ് വരെ കുറയ്ക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Credit Score: ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ കാരണം ബാങ്ക് പറഞ്ഞുതരില്ല; ഇത് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
shiji-mk
Shiji M K | Published: 03 May 2025 17:01 PM

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വായ്പ എടുക്കുന്ന സമയത്താണ് ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ നമ്മള്‍ ബുദ്ധിമുട്ടുക. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നമ്മുടെ ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് ചിന്തിക്കുന്നതും നല്ലതാണ്.

തുടക്കത്തില്‍ പറഞ്ഞതുപോലെ വിവിധ കാരണങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് കാരണമാകുന്നത്. അവ എന്തെല്ലാമാണെന്ന് പരിശോധിച്ചാലോ?

തിരിച്ചടവ് ചരിത്രം

നിങ്ങള്‍ എടുക്കുന്ന ഓരോ വായ്പയും കൃത്യസമയത്ത് തിരിച്ചടയ്ക്കുക എന്നത് പ്രധാനമാണ്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച സംഭവിക്കുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും താഴേക്ക് പോകുന്നു. 30 ദിവസം വൈകിയുള്ള പേയ്‌മെന്റുകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ നിന്നും 100 പോയിന്റ് വരെ കുറയ്ക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായി സംരക്ഷിക്കുന്നതിന് എപ്പോഴും പേയ്‌മെന്റുകള്‍ കൃത്യസമയത്ത് നടത്താന്‍ ശ്രദ്ധിക്കുക.

ക്രെഡിറ്റ് ഉപയോഗം

നിങ്ങളുടെ ആകെ ക്രെഡിറ്റ് പരിധിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യകരമായ സ്‌കോര്‍ നിലനിര്‍ത്തുന്നതിന് നിര്‍ണായകമാണ്. ക്രെഡിറ്റ് മുഴുവനായും പ്രയോജനപ്പെടുത്തുന്നത് നിങ്ങളെ സാമ്പത്തികമായി അസ്ഥിരനായി കണക്കാക്കും. ക്രെഡിറ്റ് പരിധി 1,00,000 രൂപയാണെങ്കില്‍ അതില്‍ നിന്നും 30,000 രൂപയില്‍ താഴെ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

Also Read: Personal Loan TopUp: പേഴ്‌സണല്‍ ലോണ്‍ ടോപ്പ് അപ്പ് ചെയ്യാന്‍ വഴിയുണ്ട്; ഈ യോഗ്യത വേണമെന്ന് മാത്രം

അപേക്ഷകള്‍ ഉയരുന്നത്

നിങ്ങള്‍ ഒന്നില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നത് കഠിനമായ ക്രെഡിറ്റ് റിപ്പോര്‍ട്ട് അന്വേഷണത്തിന് വഴിവെക്കുന്നു. ഇത്തരത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴേക്ക് പോകാന്‍ വഴിവെക്കും.