AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: മോട്ടിലാല്‍ ഓസ്വാളില്‍ നിക്ഷേപിക്കണോ? ഇതാ മികച്ച അഞ്ച് ഇക്വിറ്റി ഫണ്ടുകള്‍

Undervalued Equity Funds 2025: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാറ്റഗറി ശരാശരികളെയും ബെഞ്ച്മാര്‍ക്കുകളെയും മറികടന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മോട്ടിലാല്‍ ഓസ്വാളിന്റെ അഞ്ച് ഇക്വിറ്റി പ്ലാനുകളെ കുറിച്ചറിയാം. 0.6 ശതമാനം മുതല്‍ 0.65 ശതമാനം ചെലവ് അനുപാതമുള്ള ഫണ്ടുകളാണിവ.

Mutual Funds: മോട്ടിലാല്‍ ഓസ്വാളില്‍ നിക്ഷേപിക്കണോ? ഇതാ മികച്ച അഞ്ച് ഇക്വിറ്റി ഫണ്ടുകള്‍
പ്രതീകാത്മക ചിത്രം Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Updated On: 25 Sep 2025 | 10:37 AM

മോട്ടിലാല്‍ ഓസ്വാള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം ധാരാളമാണ്. നിക്ഷേപകര്‍ക്ക് വിശ്വസനീനമായൊരു പേരായി മോട്ടിലാല്‍ മാറിക്കഴിഞ്ഞു. ഇക്വിറ്റി ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഹൈബ്രിഡ് ഫണ്ടുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഫണ്ടുകള്‍ ഫണ്ട് ഹൗസ് വാഗ്ദാനം ചെയ്യുന്നു.

ഏകദേശം 75 സ്‌കീമുകളിലാണ് ഫണ്ട് ഹൗസിനുള്ളത്. ഇവയില്‍ 64 എണ്ണം ഇക്വിറ്റി ഫണ്ടുകളാണ്. ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, സ്‌മോള്‍ ക്യാപ്, ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലായി മോട്ടിലാല്‍ ഓസ്വാള്‍ 1 വര്‍ഷത്തെ നിക്ഷേപത്തിന് നല്‍കിയത് മികച്ച റിട്ടേണാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാറ്റഗറി ശരാശരികളെയും ബെഞ്ച്മാര്‍ക്കുകളെയും മറികടന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മോട്ടിലാല്‍ ഓസ്വാളിന്റെ അഞ്ച് ഇക്വിറ്റി പ്ലാനുകളെ കുറിച്ചറിയാം. 0.6 ശതമാനം മുതല്‍ 0.65 ശതമാനം ചെലവ് അനുപാതമുള്ള ഫണ്ടുകളാണിവ.

ഫണ്ടുകള്‍ (ചെലവ് അനുപാതം ബ്രാക്കറ്റില്‍)

മോട്ടിലാല്‍ ഓസ്വാള്‍ മള്‍ട്ടി ക്യാപ് ഫണ്ട് (0.6%), മോട്ടിലാല്‍ ഓസ്വാള്‍ സ്‌മോള്‍ ക്യാപ് ഫണ്ട് (0.61%), മോട്ടിലാല്‍ ഓസ്വാള്‍ ബിസിനസ് സൈക്കിള്‍ ഫണ്ട് (0.62%), മോട്ടിലാല്‍ ഓസ്വാള്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് (0.65%), മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് (0.65%). എന്നിവയാണവ.

  1. മോട്ടിലാല്‍ ഓസ്വാള്‍ മള്‍ട്ടി ക്യാപ് ഫണ്ട്- ഈ ഫണ്ട് ഒരു വര്‍ഷം 10.30 ശതമാനം റിട്ടേണ്‍ ആണ് നല്‍കിയത്. ഈ വിഭാഗത്തിലെ ശരാശരി റിട്ടേണ്‍ 1.99 ശതമാനമായിരുന്നു. ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50:25:25 ടിആര്‍ഐ 4.57 ശതമാനവും നേടി.
  2. മോട്ടിലാല്‍ ഓസ്വാള്‍ സ്‌മോള്‍ ക്യാപ് ഫണ്ട്- 2.96 റിട്ടേണാണ് ഈ ഫണ്ട് നല്‍കിയത്. കാറ്റഗറി ശരാശരി 5.39 ഉം നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ടിആര്‍ഐ 6.40 ശതമാനവും ആയിരുന്നു.
  3. മോട്ടിലാല്‍ ഓസ്വാള്‍ ബിസിനസ് സൈക്കിള്‍ ഫണ്ട്- ഒരു വര്‍ഷത്തിനുള്ളില്‍ 13.67 ശതമാനം റിട്ടേണ്‍ നല്‍കി. ബെഞ്ച്മാര്‍ക്ക് നിഫ്റ്റി 500 ടിആര്‍ഐ 2.68 ശതമാനം.
  4. മോട്ടിലാല്‍ ഓസ്വാള്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്- -1.92 ശതമാനം റിട്ടേണ്‍ നേടി. ഇഎല്‍എസ്എസ് വിഭാഗത്തിലെ ശരാശരി റിട്ടേണ്‍ 3.1 ശതമാനവും നിഫ്റ്റി 500 ടിആര്‍ഐ 3.35 ശതമാനവും ആയിരുന്നു. ഈ വിഭാഗത്തില്‍ ഡിഎസ്പി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് മാത്രമാണ് മോട്ടിലാലിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ അതിന്റെ റിട്ടേണും നെഗറ്റീവാണ്.
  5. മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്- ഒരു വര്‍ഷത്തിനുള്ളില്‍ 2.34 ശതമാനം റിട്ടേണ്‍ ഈ ഫണ്ട് നല്‍കി. ഈ വിഭാഗത്തിലെ ശരാശരി റിട്ടേണ്‍ -5.81 ശതമാനവും ബിഎസ്ഇ ലാര്‍ജ് മിഡ്ക്യാപ് ടിആര്‍ഐ -3.31 ശതമാനവുമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.