5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: നേട്ടം ഉറപ്പാണ്; അടുത്ത 5 വര്‍ഷത്തില്‍ ഈ സ്‌കീമുകള്‍ നല്‍കും 20% റിട്ടേണ്‍

Flexi Mutual Funds Schemes: ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി ആ സ്‌കീമിന്റെ മുന്‍കാല റിട്ടേണുകള്‍ പരിശോധിക്കുകയും അതേ രീതിയിലുള്ള മറ്റ് സ്‌കീമുകളുമായി താരതമ്യം ചെയ്യുകയും വേണം. കൂടാതെ, സ്‌കീം ഉള്‍പ്പെട്ടിട്ടുള്ള വിഭാഗം, ഫണ്ടിന്റെ വിശ്വാസ യോഗ്യത, സ്‌കീം സജീവമാണോ എന്നിവ പരിശോധിക്കല്‍, മാര്‍ക്കറ്റ് സാഹചര്യം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തേണ്ടത് അനിവാര്യമാണ്.

Mutual Funds: നേട്ടം ഉറപ്പാണ്; അടുത്ത 5 വര്‍ഷത്തില്‍ ഈ സ്‌കീമുകള്‍ നല്‍കും 20% റിട്ടേണ്‍
Mutual Funds Image Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Updated On: 11 Feb 2025 16:11 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട ധാരണയില്ലാതെയാണ് പലരും പണം നിക്ഷേപിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെ പണം നിക്ഷേപിക്കുന്നത് വഴി സാമ്പത്തിക നഷ്ടം സംഭവിക്കുന്നവരും ധാരാളം.

ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി ആ സ്‌കീമിന്റെ മുന്‍കാല റിട്ടേണുകള്‍ പരിശോധിക്കുകയും അതേ രീതിയിലുള്ള മറ്റ് സ്‌കീമുകളുമായി താരതമ്യം ചെയ്യുകയും വേണം. കൂടാതെ, സ്‌കീം ഉള്‍പ്പെട്ടിട്ടുള്ള വിഭാഗം, ഫണ്ടിന്റെ വിശ്വാസ യോഗ്യത, സ്‌കീം സജീവമാണോ എന്നിവ പരിശോധിക്കല്‍, മാര്‍ക്കറ്റ് സാഹചര്യം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തേണ്ടത് അനിവാര്യമാണ്.

നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്‌കീം മുന്‍കാലത്ത് അസാധാരണമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കില്‍ അത് ഇന്നത്തെ സാഹചര്യത്തില്‍ പ്രീമിയത്തില്‍ ട്രേഡ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്, അതിനാല്‍ തന്നെ വളര്‍ച്ചാ സാധ്യത കുറവാണ്. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇക്വിറ്റി ഫണ്ടാണെങ്കില്‍ അതിന്റെ മൂല്യം സമീപകാലത്ത് കുറഞ്ഞിട്ടുണ്ടെങ്കില്‍ ഭാവിയില്‍ വളര്‍ച്ച നേടാന്‍ അവസരമുണ്ടാകും.

സമീപഭാവിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധ്യതയുള്ള അഞ്ച് ഫ്‌ളെക്‌സ് ക്യാപ് മ്യച്വല്‍ ഫണ്ടുകള്‍ പരിചയപ്പെടാം.

Also Read: SIP: 1,500 രൂപയുണ്ടോ കയ്യില്‍? 1 കോടി നേടാന്‍ ഒട്ടും പ്രയാസമില്ല

  1. ക്വാന്റ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അഞ്ച് വര്‍ഷത്തില്‍ 29.73 ശതമാനം റിട്ടേണ്‍സ് നല്‍കുന്നു.
  2. ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അഞ്ച് വര്‍ഷത്തില്‍ 20.51 ശതമാനം റിട്ടേണ്‍
  3. എച്ച്ഡിഎഫ്‌സി ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അഞ്ച് വര്‍ഷത്തില്‍ 22.45 ശതമാനം റിട്ടേണ്‍സ്
  4. പരാഗ് പരിഖ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അഞ്ച് വര്‍ഷത്തില്‍ 23.44 ശതമാനം റിട്ടേണ്‍സ്
  5. ജെഎം ഫ്‌ളെക്‌സി ക്യാപ് ഫണ്ട് അഞ്ച് വര്‍ഷത്തില്‍ 22.08 ശതമാനം റിട്ടേണ്‍സ്

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.