Kerala Gold Price Today: ഇതിനൊരു അവസാനമില്ല! ഇന്നും റെക്കോഡ് നിരക്കിൽ സ്വർണവില; നിരക്ക് അറിയാം
Kerala Gold Rate Today: ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിനു വില 63840 രൂപയാണ്. ഗ്രാമിന് 35 രൂപ കൂടി 7980 രൂപയായി.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും റെക്കോഡ് വർധന. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിനു വില 63840 രൂപയാണ്. ഗ്രാമിന് 35 രൂപ കൂടി 7980 രൂപയായി.
ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ഇതുവരെ 1880 രൂപയാണ് കൂടിയത്. ഓരോ ദിവസവും സ്വർണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഈ മാസം ആരംഭിച്ചത് മുതൽ എല്ലാ ദിവസം സ്വർണവിലയിൽ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61000-ത്തിന് മുകളിൽ കുതിച്ച സ്വർണ വില അധികം വൈകാതെ 63000-ത്തിലേക്ക് എത്തുകയായിരുന്നു.
വവാഹ സീസൺ അടുത്തതോടെ സ്വർണത്തിന് ഡിമാന്റ് കൂടി. എന്നാൽ അടിക്കടി വർധിക്കുന്ന സ്വർണ വിലയിൽ താളം തെറ്റിയിരിക്കുകയാണ് സ്വർണപ്രേമികളും സാധാരണക്കാരും. സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ഇനിയും സ്വർണ വില ഉയരാൻ ആണ് സാധ്യതയെന്നാണ് വിദഗ്ദർ പറയുന്നത്.
അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് ഈ കുതിപ്പ്. രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവിലയിൽ കാര്യമായ മാറ്റം വരുത്തി. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.