5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SIP: 1,500 രൂപയുണ്ടോ കയ്യില്‍? 1 കോടി നേടാന്‍ ഒട്ടും പ്രയാസമില്ല

How To Accumulate 1 Crore in SIP: 100 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ മൂലധന നേട്ടത്തിന് പലിശ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ നിക്ഷേപിക്കുന്നത് ചെറിയ തുകയാണെങ്കിലും ദീര്‍ഘകാലത്തേക്ക് സ്ഥിരമായി നടത്തുന്ന നിക്ഷേപം വലിയ സംഖ്യകള്‍ സമാഹരിക്കാന്‍ നിങ്ങളെ അനുവദിക്കും.

SIP: 1,500 രൂപയുണ്ടോ കയ്യില്‍? 1 കോടി നേടാന്‍ ഒട്ടും പ്രയാസമില്ല
എസ്‌ഐപിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Updated On: 02 Feb 2025 11:31 AM

ജോലി ഇല്ലാതാകുമ്പോള്‍ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴേക്ക് സമ്പാദ്യം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമാണ്. സ്ഥിരമായതും അച്ചടക്കമുള്ളതുമായ സംഭാവനകളിലൂടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കണം. അതിന് നിങ്ങളെ പ്രാപ്തമാക്കുന്ന മികച്ച പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികള്‍.

മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപികള്‍. നിശ്ചിത തുക നിശ്ചിത സമയത്ത് കൃത്യമായി നിക്ഷേപിക്കുന്നതാണ് എസ്‌ഐപിയുടെ രീതി. പ്രതിമാസം, ത്രൈമാസം, വാര്‍ഷികം എന്നിങ്ങനെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.

100 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു എന്നതാണ് എസ്‌ഐപികളുടെ പ്രത്യേകത. കൂടാതെ നിങ്ങളുടെ മൂലധന നേട്ടത്തിന് പലിശ ലഭിക്കുകയും ചെയ്യും. നിങ്ങള്‍ നിക്ഷേപിക്കുന്നത് ചെറിയ തുകയാണെങ്കിലും ദീര്‍ഘകാലത്തേക്ക് സ്ഥിരമായി നടത്തുന്ന നിക്ഷേപം വലിയ സംഖ്യകള്‍ സമാഹരിക്കാന്‍ നിങ്ങളെ അനുവദിക്കും.

പ്രതിമാസം 1,500 രൂപ വെച്ചാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ എത്ര വര്‍ഷങ്ങള്‍ക്കുള്ളില്‍ 1 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ സാധിക്കുമെന്ന് അറിയാമോ? 1,500 രൂപ വീതമുള്ള നിക്ഷേപത്തിന് കുറഞ്ഞത് 36 വര്‍ഷമെങ്കിലും വേണം 1 കോടി രൂപയായി വളരാന്‍.

നിങ്ങള്‍ എസ്‌ഐപിയില്‍ 36 വര്‍ഷത്തേക്ക് 1,500 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ആകെ നിക്ഷേപിക്കുന്ന തുക 6,48,000 രൂപയായിരിക്കും. ശരാശരി വാര്‍ഷിക വരുമാനം 12 ശതമാനം കണക്കാക്കിയാല്‍ പ്രതീക്ഷിക്കുന്ന മൂലധന നേട്ടം 1,03,49,762 രൂപയാണ്. 36 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആകെ കോര്‍പ്പസ് ഏകദേശം 1,09,97,762 രൂപയായിരിക്കും.

Also Read: SIP in 2025: എസ്‌ഐപി ചില്ലറകാര്യമല്ല; 5000 രൂപ നിക്ഷേപിച്ച് പുതുവര്‍ഷം തുടങ്ങാം

എന്നാല്‍ എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ ലാഭനഷ്ട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കുക. വിപണിക്കനുസരിച്ച് നീങ്ങുന്നതിനാല്‍ തന്നെ റിട്ടേണുകള്‍ ലഭിക്കണമെന്ന് ഉറപ്പില്ല. വിപണിയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് റിട്ടേണുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.