Fixed Deposit Rates: 20000 രൂപക്ക് മുകളിൽ പലിശ കിട്ടും; സർക്കാർ ബാങ്കും, എഫ്ഡി ഇടാൻ
നോക്കിയും കണ്ടും നിക്ഷേപിച്ചാൽ സ്ഥിരി നിക്ഷേപങ്ങളിൽ നിന്നും മികച്ച വരുമാന നേട്ടമുണ്ടാക്കാൻ സാധിക്കും, പലിശ നിരക്കിനെ പറ്റിയും ദൈർഘ്യവും അറിഞ്ഞിരിക്കണം

സ്ഥിര നിക്ഷേപങ്ങൾ വളരെ ലളിതമായ ഒന്നാണ് എന്നാൽ കൃത്യമായി നോക്കിയാൽ നല്ല നേട്ടമുണ്ടാക്കാനും സാധിക്കും. വിശ്വാസ്യതയാണ് ഇതിൽ ഏറ്റവും പ്രധാനം ഇങ്ങനെ എവിടെ നിന്നൊക്കെ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ ലഭിക്കും എന്ന് പരിശോധിക്കാം. സ്ഥിര നിക്ഷേപത്തിനെ പറ്റി പദ്ധതിയിടുകയാണെങ്കിൽ, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ തീർച്ചയായും താരതമ്യം ചെയ്യണം. ഇത് എല്ലായ്പ്പോഴും നിക്ഷേപകർക്ക് ഗുണകരമാവും. ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കിൽ നിക്ഷേപിക്കാൻ ഇതുവഴി ധാരണ ലഭിക്കും. സാധാരണയായി ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭ്യമാണ്.
ഇത്തരത്തിൽ 3 വർഷ FD-യിൽ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പൊതു, സ്വകാര്യ മേഖലയിലെ 7 ബാങ്കുകളെക്കുറിച്ച് നോക്കാം. പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകളുടെ ചെറിയ വ്യത്യാസം ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കും. ഉദാഹരണത്തിന്, ഒരു ബാങ്ക് 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന് 50 ബേസിസ് പോയിന്റുകൾ കൂടുതൽ പലിശ വാഗ്ദാനം ചെയ്താൽ, മൂന്ന് വർഷത്തിനുള്ളിൽ 15,000 രൂപ കൂടുതൽ ലഭിക്കും.
ഉയർന്ന പലിശ നൽകുന്ന 7 ബാങ്കുകൾ
എച്ച്ഡിഎഫ്‌സി
എച്ച്ഡിഎഫ്‌സി 3 വർഷത്തെ എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഐസിഐസിഐ
ഈ ബാങ്ക് 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ഐസിഐസിഐയിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയും ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ 3 വർഷത്തെ ടേം ഡെപ്പോസിറ്റിൽ സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും പലിശ ലഭിക്കും.