AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Savings Account: സേവിങ്‌സ് അക്കൗണ്ടില്‍ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപിക്കാം?

Bank Account Daily Cash Deposit Limit: ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ബാങ്ക് സ്വയം ആദായനികുതി വകുപ്പിനെ വിവരമറിയിക്കുന്നതാണ്.

Savings Account: സേവിങ്‌സ് അക്കൗണ്ടില്‍ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 04 Oct 2025 | 12:52 PM

എല്ലാവര്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഉണ്ടായിരിക്കും. ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കുകള്‍, നിക്ഷേപ-പിന്‍വലിക്കന്‍ നിയമങ്ങള്‍ എന്നിവയാണ് പിന്തുടരുന്നത്. സേവിങ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട് എല്ലാ ബാങ്കുകളും ഒരേ നിയമമാണ് പിന്തുടരുന്നത്. ഒരു ദിവസം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതിന് പരിധിയുണ്ട്. എന്നാല്‍ പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, നിക്ഷേപത്തിനും ഈ പരിധി ബാധകമാണ്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ പണം സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ബാങ്ക് സ്വയം ആദായനികുതി വകുപ്പിനെ വിവരമറിയിക്കുന്നതാണ്. ഈ പണം എവിടെ നിന്ന് ലഭിച്ചുവെന്ന വിവരം നിങ്ങള്‍ നികുതി വകുപ്പിനെ ബോധ്യപ്പെടുത്തണം. വരുമാന പരിധി അനുസരിച്ച് നികുതി ഒടുക്കേണ്ടതായും വരും.

എത്ര രൂപ നിക്ഷേപിക്കാം?

നിങ്ങളുടെ പാന്‍ കാര്‍ഡ് രേഖയുമായി ബന്ധിപ്പിക്കാതെ നിങ്ങള്‍ക്ക് 50,000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കണമെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. പരമാവധി 2 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപം നടത്തിയാല്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്ടി പ്രകാരം 100 ശതമാനം പിഴ ചുമത്തും. സേവിങ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാവുന്ന പണത്തിന്റെ വാര്‍ഷിക പരിധി 10 ലക്ഷം രൂപയാണ്.

Also Read: FD vs PPF: പലിശയില്‍ മാറ്റമില്ല; എഫ്ഡിയാണോ അതോ പിപിഎഫ് ആണോ ഇപ്പോള്‍ കൂടുതല്‍ ലാഭകരം?

എന്നാല്‍ ഇതില്‍ കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നികുതി നല്‍കണം. എവിടെ നിന്ന് പണം ലഭിച്ചുവെന്ന വിവരം വ്യക്തമാക്കണം. ഇല്ലെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 68 പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 60 ശതമാനം നികുതി, 25 ശതമാനം സര്‍ചാര്‍ജ്, 4 ശതമാനം സെസ് എന്നിവ ചുമത്തിയേക്കാം.

ഒരു ദിവസം എത്ര രൂപ

പാന്‍ കാര്‍ഡ് രേഖകളില്ലാതെ 50,000 രൂപ വരെയും പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ 2 ലക്ഷം രൂപ വരെയും നിങ്ങള്‍ക്ക് ഒരു ദിവസം സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.