AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: ചെലവ് അനുപാതം എന്ന് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ടിലുമുണ്ട് മറഞ്ഞിരിക്കുന്ന വില്ലന്മാര്‍

What is Expense Ratio: ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പുറമെ, ഫണ്ട് മാനേജര്‍, കസ്റ്റോഡിയന്‍ ട്രസ്റ്റി ബ്രോക്കര്‍മാര്‍ എന്നിവര്‍ക്കും, വിതരണം, മാര്‍ക്കറ്റിങ്, പരസ്യം തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കും കമ്പനികള്‍ ഫീസ് ഈടാക്കുന്നു. വാര്‍ഷിക ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്.

Mutual Funds: ചെലവ് അനുപാതം എന്ന് കേട്ടിട്ടുണ്ടോ? മ്യൂച്വല്‍ ഫണ്ടിലുമുണ്ട് മറഞ്ഞിരിക്കുന്ന വില്ലന്മാര്‍
മ്യൂച്വല്‍ ഫണ്ട്Image Credit source: meshaphoto/Getty Images Creative
shiji-mk
Shiji M K | Published: 04 Oct 2025 11:20 AM

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ, മുന്‍കാല പ്രകടനം, അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ വിശ്വാസ്യത തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ആളുകള്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഇതെല്ലാം ശ്രദ്ധിക്കുമ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ചെലവ് അനുപാതം. ഇവയെ അവഗണിക്കുന്നത് നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന വരുമാനത്തെ പോലും സാരമായി ബാധിക്കും.

ചെലവ് അനുപാതം

നമ്മള്‍ സ്വീകരിക്കുന്ന സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കുന്നു, അതിപ്പോള്‍ സ്വിഗ്ഗി, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങി എന്തിനും ഈ ഫീസ് ബാധകമാണ്. ഉപഭോക്താക്കളിലേക്ക് സേവനമെത്തിക്കുന്നതിന് ഈ ഫീസ് ആവശ്യമാണ്. അതുപോലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുമ്പോള്‍, നിങ്ങള്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കാണ്, അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് പണം നല്‍കുന്നത്. ഈ ഫീസിനെ ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ എന്ന് വിളിക്കുന്നു.

ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പുറമെ, ഫണ്ട് മാനേജര്‍, കസ്റ്റോഡിയന്‍ ട്രസ്റ്റി ബ്രോക്കര്‍മാര്‍ എന്നിവര്‍ക്കും, വിതരണം, മാര്‍ക്കറ്റിങ്, പരസ്യം തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കും കമ്പനികള്‍ ഫീസ് ഈടാക്കുന്നു. വാര്‍ഷിക ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്.

വരുമാനത്തെ എങ്ങനെ ബാധിക്കും?

നിങ്ങളുടെ വരുമാനം നിര്‍ണയിക്കുന്നതില്‍ ചെലവ് അനുപാതത്തിന് വലിയ പങ്കുണ്ട്. 1.5 ശതമാനം ചെലവ് അനുപാതമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങള്‍ 1ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതൂ, ഫണ്ട് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കാതെ ഫീസായി എല്ലാ വര്‍ഷവും നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് 1,500 രൂപ കുറയും.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി നിങ്ങള്‍ പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷത്തേക്ക് രണ്ട് ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഫണ്ട് എയുടെ ചെലവ് അനുപാതം 1 ശതമാനവും ബിയുടെ ചെലവ് അനുപാതം 2 ശതമാനവുമാണ്. രണ്ട് ഫണ്ടുകളും ശരാശരി 13 ശതമാനം വരുമാനം നല്‍കുന്നു. ചെലവ് അനുപാതങ്ങള്‍ കണക്കാക്കുമ്പോള്‍ ഫണ്ട് എ പ്രതിവര്‍ഷം 12 ശതമാനം അറ്റാദായം നല്‍കും. എന്നാല്‍ ഫണ്ട് ബിയുടെ വരുമാനം 11 ശതമാനമായി കുറയും.

Also Read: ETF: 60-80% ഓഹരികള്‍, 20% ഡെബ്റ്റ്, 10% സ്വര്‍ണം; മികച്ച ഇടിഎഫ് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം

10 വര്‍ഷകാലയളവില്‍ രണ്ട് ഫണ്ടുകളിലെയും നിങ്ങളുടെ ആകെ നിക്ഷേപം 12 ലക്ഷം രൂപയായിരിക്കും. എന്നാല്‍ ഉയര്‍ന്ന ചെലവ് അനുപാതം കാരണം 10 വര്‍ഷത്തിന് ശേഷം ഫണ്ട് ബിയുടെ മൊത്തം മൂല്യം കുറയുന്നു. ഫണ്ട് എയില്‍ നിങ്ങളുടെ എസ്‌ഐപി നിക്ഷേപത്തിന്റെ ആകെ മൂല്യം 23.23 ലക്ഷം രൂപയായിരിക്കും. ഇവിടെ 11.23 ലക്ഷം രൂപയുടെ നേട്ടമുണ്ടായി. എന്നാല്‍ ഫണ്ട് ബി 21.89 ലക്ഷം രൂപയാണ് തിരികെ നല്‍കുന്നത്. ഇവിടെ 9.89 ലക്ഷം രൂപ മാത്രമേ നേടാനാകുന്നുള്ളൂ. രണ്ട് ഫണ്ടുകളും തമ്മിലുള്ള വരുമാനത്തിലെ വ്യത്യാസം 1.33 ലക്ഷം രൂപയാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.