AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai Gold Trade: ദുബായില്‍ സ്വര്‍ണവ്യാപാരം ആരംഭിച്ച ഇന്ത്യക്കാര്‍ അപകടത്തില്‍? വളര്‍ച്ചാ നിരക്ക് താഴേക്ക്

Dubai Gold Market Loss: വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ ഇറക്കുമതി തീരുവയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്നാണ് വാങ്ങലുകളില്‍ കുറവുണ്ടായത്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് അസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറയുണ്ടായിരുന്നു.

Dubai Gold Trade: ദുബായില്‍ സ്വര്‍ണവ്യാപാരം ആരംഭിച്ച ഇന്ത്യക്കാര്‍ അപകടത്തില്‍? വളര്‍ച്ചാ നിരക്ക് താഴേക്ക്
സ്വര്‍ണം Image Credit source: TV9 Network
shiji-mk
Shiji M K | Published: 09 Sep 2025 08:39 AM

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. എന്നാല്‍ ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം ആരംഭിച്ച ഇന്ത്യക്കാര്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചതാണ് ഇതിന് കാരണം. ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറക്കുമതി തീരുവ കുറച്ചിരുന്നു. ഇത് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങിക്കുന്നതിലുള്ള നേട്ടം ഇല്ലാതാക്കി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംഭവിച്ച വ്യാപാരത്തെ അപേക്ഷിച്ച് 16 ശതമാനം ഇടിവാണ് സംഭവിച്ചത്. സ്വര്‍ണവില വര്‍ധിച്ചതും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ സ്വര്‍ണം വാങ്ങല്‍ നിരക്ക് കുറഞ്ഞതും വില്‍പനയെ ബാധിച്ചുവെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞതായി മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ ഇറക്കുമതി തീരുവയില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്നാണ് വാങ്ങലുകളില്‍ കുറവുണ്ടായത്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് അസ്ഥിരമായ ഒരു സാമ്പത്തിക അടിത്തറയുണ്ടായിരുന്നു. നിലവിലെ സ്ഥിതി ദീര്‍ഘകാലത്തേക്ക് തുടരാനാണ് സാധ്യതയെന്ന് കൊട്ടക് സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആന്‍ഡ് കറന്‍സ് റിസര്‍ച്ച് മേധാവി അനിന്ദ്യ ബാനര്‍ജി പറയുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 4.4 ഗ്രാം കൂടുതല്‍ സ്വര്‍ണമാണ് യുഎഇയില്‍ ആവശ്യമായി വന്നത്. ദുബായ് പരമ്പരാഗതമായി സ്വര്‍ണ ഷോപ്പിങ്ങിന് ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്. ഇന്ത്യക്കാര്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണവ്യാപാരം വര്‍ധിക്കുന്നതിന് കാരണമായത്.

Also Read: Gold Rate: സ്വര്‍ണം അടുക്കുന്നില്ല! നിരാശയില്‍ പ്രവാസികള്‍, മലയാളികളും ആശങ്കയില്‍

നേരത്തെ ഉത്സവങ്ങളിലും വിവാഹങ്ങളിലും തുടങ്ങി പല ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങിയിരുന്നവര്‍ ഇന്ന് വാങ്ങല്‍ നിരക്ക് നന്നായി കുറച്ചു. വാങ്ങിക്കുകയാണെങ്കില്‍ അത് തിരഞ്ഞെടുത്ത കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണത്തില്‍ മാത്രം ഒതുക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.