AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Price Today: സ്വര്‍ണത്തിന് ഇനി വില കുറയുമോ? അടുത്താഴ്ചയിലെ വിലയില്‍ കണ്ണുവെച്ച് വിപണി

Kerala Gold Rate on December 15: ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞിരുന്നത് 90 രൂപയായിരുന്നു. ഇതോടെ 7,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയായിരുന്നു നേരത്തെ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്നത്തെ വില 57,840 രൂപയായിരുന്നു.

Gold Price Today: സ്വര്‍ണത്തിന് ഇനി വില കുറയുമോ? അടുത്താഴ്ചയിലെ വിലയില്‍ കണ്ണുവെച്ച് വിപണി
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 15 Dec 2024 | 10:43 AM

ഇന്ന് ഡിസംബര്‍ 15 ഞായര്‍, ഒരു പുതിയ ആഴ്ചക്ക് തുടക്കമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സ്വര്‍ണവില കുറയുമോ കൂടുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്. ഇത്രയും നാള്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഡിസംബര്‍ 16 മുതല്‍ ഏത് ദിശയിലേക്കായിരിക്കും സഞ്ചരിക്കുക എന്നതാണ് പ്രധാനം.

എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില കുറഞ്ഞുകൊണ്ട് സ്വര്‍ണത്തിന്റെ വില്‍പന നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,120 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 700 രൂപയായിരുന്നു കുറഞ്ഞത്.

ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞിരുന്നത് 90 രൂപയായിരുന്നു. ഇതോടെ 7,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയായിരുന്നു നേരത്തെ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്നത്തെ വില 57,840 രൂപയായിരുന്നു.

Also Read: Gold Price Today: സ്വർണവില കുത്തനെ താഴോട്ട്‌; പവന് 700 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് ഇങ്ങനെ

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍ ഇങ്ങനെ

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,840 രൂപ
ഡിസംബര്‍ 14: 57,840 രൂപ

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയും കുറഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം ദിവസമാണ് വെള്ളി വിലയില്‍ ഇടിവ് രേഘപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ഒരു രൂപ വെച്ചാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം വെള്ളിക്ക് ഗ്രാമിന് 101 രൂപയായിരുന്നു. ശനിയാഴ്ച ഒരു രൂപ ഗ്രാമിന് 100 രൂപ കുറഞ്ഞ്, കിലോഗ്രാമിന് 1,00,000 രൂപയായി. സംസ്ഥാനത്ത് വെള്ളിക്ക് നല്ല ഡിമാന്‍ഡ് ഉണ്ടെങ്കിലും, അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്ക് വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര വിപണിയിലെ വെള്ളി വില അനുസരിച്ചാണ് കേരളത്തിലെ വെള്ളി വിലയില്‍ മാറ്റം ഉണ്ടാകുന്നത്.

ഈ മാസത്തെ വെള്ളി നിരക്കുകള്‍ ഇങ്ങനെ

ഡിസംബര്‍ 1 : 1,00,000 രൂപ
ഡിസംബര്‍ 2 : 99,500 രൂപ
ഡിസംബര്‍ 3 : 99,500 രൂപ
ഡിസംബര്‍ 4 : 99,500 രൂപ
ഡിസംബര്‍ 5 : 1,01,000 രൂപ
ഡിസംബര്‍ 6 : 1,01,000 രൂപ
ഡിസംബര്‍ 7 : 1,00,000 രൂപ
ഡിസംബര്‍ 8 : 1,00,000 രൂപ
ഡിസംബര്‍ 9 : 1,00,000 രൂപ
ഡിസംബര്‍ 10 : 1,04,000 രൂപ
ഡിസംബര്‍ 11 : 1,03,000 രൂപ
ഡിസംബര്‍ 12 : 1,02,000 രൂപ
ഡിസംബര്‍ 13: 1,01,000 രൂപ
ഡിസംബര്‍ 14: 1,00,000 രൂപ
ഡിസംബര്‍ 15: 1,00,000 രൂപ