Kerala Gold Rate: ആഹാ നീ സൂപ്പറാടാ! സ്വര്‍ണവില വീണ്ടും കുറഞ്ഞു മക്കളേ
December 2 Tuesday Afternoon Gold Rate: സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ഈ വിലക്കുറവ് മുതലാക്കി നിങ്ങള്‍ക്ക് ആഭരണങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് നിലവിലെ വിലയാകും ജ്വല്ലറികളില്‍ വാങ്ങുന്ന സമയത്തും ഈടാക്കുന്നത്.

Gold Rate
കേരളത്തില്‍ ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച സ്വര്‍ണവില രണ്ടാം തവണയും കുറഞ്ഞു. രാവിലെ കുറഞ്ഞ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം നിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വീണ്ടും വില കുറച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഡിസംബറിന്റെ തുടക്കത്തില്‍ തന്നെ വിലയിടിവ് സംഭവിക്കുന്നത് അല്‍പം ആശ്വാസം നല്‍കുന്ന കാര്യമാണ്.
സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. ഈ വിലക്കുറവ് മുതലാക്കി നിങ്ങള്‍ക്ക് ആഭരണങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് നിലവിലെ വിലയാകും ജ്വല്ലറികളില്‍ വാങ്ങുന്ന സമയത്തും ഈടാക്കുന്നത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. സ്വര്‍ണം ഔണ്‍സിന് 4,208 ഡോളറിലേക്കാണ് കുറഞ്ഞത്. ഡോളര്‍ കരുത്ത് കാണിച്ച് തുടങ്ങിയതും സ്വര്‍ണത്തെ താഴോട്ട് വലിച്ചു. 99.44 എന്ന നിരക്കിലാണ് ഡോളര്‍ നിലവില്‍. ഇന്ത്യന്‍ രൂപയും കരുത്ത് പ്രകടിപ്പിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയുമെന്നാണ് സൂചന. 89.85 എന്ന നിരക്കിലാണ് രൂപ.
നിലവിലെ സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഒരു പവന് 95,240 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ 95,480 രൂപയായിരുന്നു നിരക്ക്. ഒരു ഗ്രാമിന് രാവിലെ 11,935 രൂപയായിരുന്നു എങ്കില്‍ ഉച്ചയ്ക്ക് അത് 11,905 രൂപയാണ്.
Also Read: Gold Rate: കുതിപ്പിൽ നേരിയ ആശ്വാസം; ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
ഫെഡറല്‍ റിസര്‍വ്
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നത്. ഡിസംബറില്‍ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.