Drumstick Price Hike: പച്ചക്കറിവില അല്‍പം കഠിനംതന്നെ അയ്യപ്പാ; മുരിങ്ങയും തക്കാളിയും ആര്‍ഭാടമാണ് കേട്ടോ
Sabarimala Season Vegetable Price Hike: റോക്കറ്റ് വേഗത്തില്‍ കുതിച്ച മുരിങ്ങ ഇപ്പോള്‍ ബ്രേക്കിട്ട് നില്‍ക്കുന്നത് 600 രൂപയിലാണ്. കിലോയ്ക്ക് 130-150 രൂപയില്‍ നിന്നാണ് 600 ലേക്ക് മുരിങ്ങ കുതിച്ചത്. വില കൂടിയതോടെ പല മാര്‍ക്കറ്റുകളിലും മുരിങ്ങ കിട്ടാനുമില്ല.
സാമ്പാര്‍, അവിയല്‍ അങ്ങനെ എന്തുമാകട്ടെ ഇനി അതില്‍ മുങ്ങിത്തപ്പിയാലും ചൂണ്ടയിട്ടാലും ഒരു കഷ്ണം തക്കാളിയോ, മുരിങ്ങക്കായയോ കണ്ടെത്താന്‍ സാധിക്കില്ല. ശബരിമല മണ്ഡലകാലത്ത് മലയാളികള്‍ക്ക് തിരിച്ചടി നല്‍കി പച്ചക്കറി വിലയങ്ങനെ കുതിക്കുകയാണ്. തക്കാളിയുടെ വില നൂറിന് മുകളില്‍ തുടരുന്നതിനിടെയാണ് മുരിങ്ങയുടെ വിലയെത്തിയത്. എന്നാല്‍ അതിഗംഭീരമായൊരു കുതിച്ചുചാട്ടം നമ്മുടെ സ്വന്തം മുരിങ്ങ നടത്തുമെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
റോക്കറ്റ് വേഗത്തില്‍ കുതിച്ച മുരിങ്ങ ഇപ്പോള്‍ ബ്രേക്കിട്ട് നില്‍ക്കുന്നത് 600 രൂപയിലാണ്. കിലോയ്ക്ക് 130-150 രൂപയില്‍ നിന്നാണ് 600 ലേക്ക് മുരിങ്ങ കുതിച്ചത്. വില കൂടിയതോടെ പല മാര്‍ക്കറ്റുകളിലും മുരിങ്ങ കിട്ടാനുമില്ല. വിലക്കയറ്റം തത്കാലത്തേക്ക് മുരിങ്ങ കൂട്ടിയുള്ള ചോറുകഴിക്കല്‍ നിര്‍ത്താമെന്ന തീരുമാനത്തിലേക്ക് മലയാളികളെ എത്തിച്ചു.
വലിയ വില നല്‍കി ആരും മുരിങ്ങക്കായ വാങ്ങിക്കാന്‍ പോകുന്നില്ലെന്ന നിഗമനത്തിലാണ് വ്യാപാരികള്‍. അതിനാല്‍ തന്നെ കടകളിലേക്ക് എത്തിക്കുന്ന മുരിങ്ങയുടെ അളവ് അവരും കുറച്ചു. കഴിഞ്ഞ മാസം വരെ 30 രൂപയായിരുന്നു ഒരു കിലോ മുരിങ്ങക്കായയുടെ വില. എന്നാല്‍ നവംബര്‍ പകുതിയോടെ വില 150 ലേക്ക് കുതിച്ചു.




Also Read: Tomato Price: കേരളത്തില്‍ മാത്രമല്ല അങ്ങ് ബെംഗളൂരുവിലും തക്കാളിയ്ക്ക് പൊന്നുംവില; കാരണം എന്താണ്?
തക്കാളി വിലയും ഒട്ടും മോശമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ തക്കാളി വില നൂറിന് മുകളില്‍ കടന്നു. 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന തക്കാളിയാണ് നിലവില്‍ 60 മുതല്‍ 120 രൂപ വരെ വിലയില്‍ വ്യാപാരം നടത്തുന്നത്. എന്നാല്‍ തക്കാളികള്‍ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസം സംഭവിക്കുന്നു.