Kerala Gold Rate: കര്‍ക്കിടക വാവ് നാളില്‍ സ്വര്‍ണം താഴേക്കിറങ്ങി; ഇന്ന് കുറഞ്ഞത് ഇത്രയും

Gold Price On July 24 In Kerala: ഒരാഴ്ചയുടെ തുടക്കമല്ലെങ്കില്‍ പോലും ഇന്നത്തെ വിലയിടിവ് എല്ലാവര്‍ക്കും പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കായിരുന്നു സ്വര്‍ണം ഉയര്‍ന്നിരുന്നത്.

Kerala Gold Rate: കര്‍ക്കിടക വാവ് നാളില്‍ സ്വര്‍ണം താഴേക്കിറങ്ങി; ഇന്ന് കുറഞ്ഞത് ഇത്രയും

Kerala Gold Rate

Published: 

24 Jul 2025 10:09 AM

കേരളം ഇന്ന് കര്‍ക്കിടക വാവ് ആഘോഷ തിരക്കിലാണ്. രാവിലെ എല്ലാവരും പിതൃക്കള്‍ക്ക് ബലി അര്‍പ്പിച്ച് കഴിഞ്ഞു. ആ ദിനത്തില്‍ എന്തായാലും വിപണിയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത തന്നെയാണ് എത്തുന്നത്. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞു. അതും ചെറിയ തുകയല്ല കുറഞ്ഞിരിക്കുന്നത്.

ഒരാഴ്ചയുടെ തുടക്കമല്ലെങ്കില്‍ പോലും ഇന്നത്തെ വിലയിടിവ് എല്ലാവര്‍ക്കും പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കായിരുന്നു സ്വര്‍ണം ഉയര്‍ന്നിരുന്നത്. അവിടെ നിന്നുള്ള താഴോട്ടിറക്കം എല്ലാവരെയും സന്തോഷിപ്പിക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,040 രൂപയാണ്. അതായത്, കഴിഞ്ഞ ദിവസം സ്വര്‍ണ വില 75,040 രൂപയായിരുന്നു, അവിടെ നിന്നും 1,000 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചത്. സമീപകാലത്ത് ഇത്രയേറെ തുക കുറയുന്നതും ആദ്യമായാണെന്ന് പറയാം.

Also Read: https://www.malayalamtv9.com/business/kerala-gold-rate-today-price-rises-to-highest-level-in-july-check-one-pavan-gold-rate-here-2134535.html

ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9,255 രൂപയായി. കഴിഞ്ഞ ദിവസം 9,380 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്. 125 രൂപയാണ് ഇന്നത്തെ ദിവസം മാത്രം കുറഞ്ഞത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്