Kerala Gold Rate: സന്തോഷിക്കാം സമാധാനിക്കാം! സ്വര്‍ണവില താഴേക്ക് തന്നെ, ഇന്നും പടിയിറക്കം
October 23 Thursday Morning Gold Rate in Kerala: ആഘോഷങ്ങളെല്ലാം അവസാനിച്ചതോടെ വലിയൊരു പടിയിറക്കം തന്നെ നടത്തി. കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും വലിയൊരു വിലയിടിവെന്ന് പറയാന്‍ ഇന്ന് സാധിക്കില്ല.

പ്രതീകാത്മക ചിത്രം
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനങ്ങളാണ്, കാരണം തുടര്‍ച്ചയായി സ്വര്‍ണവില കുറയുകയാണ്. ദീപാവലിയ്ക്ക് മുമ്പ് അത്യുന്നതങ്ങളിലേക്ക് കുതിച്ച സ്വര്‍ണം, ആഘോഷങ്ങളെല്ലാം അവസാനിച്ചതോടെ വലിയൊരു പടിയിറക്കം തന്നെ നടത്തി. കേരളത്തില്‍ ഇന്നും സ്വര്‍ണവില കുറഞ്ഞു. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും വലിയൊരു വിലയിടിവെന്ന് പറയാന്‍ ഇന്ന് സാധിക്കില്ല.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 91,720 രൂപയാണ് വില. 600 രൂപയാണ് പവന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലേക്കും നിരക്കെത്തി.
കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപ പവന് 93,280 എന്നിങ്ങനെയായിരുന്നു നിരക്ക്. എന്നാല്‍ അവിടെ നിന്നും താഴേക്ക് കൂപ്പുകുത്തുകയായിരുന്നു പിന്നീട് സ്വര്‍ണം.
ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് സ്വര്‍ണം വിലകുറച്ചത്. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി വില. ഒറ്റദിവസം കൊണ്ട് മാത്രം 5,040 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ദീപാവലിയ്ക്ക് ശേഷം സ്വര്‍ണം നേരിടുന്ന ക്ഷീണം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ന് സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞ്, 4,084.29 ഡോളറിലെത്തി.
അതേസമയം, 2020 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യാന്തര വില ലാഭമെടുപ്പിന്റെ സമ്മര്‍ദം കാരണം കൂപ്പുകുത്തിയതാണ് നിലവില്‍ കേരളത്തിലും ഗുണം ചെയ്യുന്നത്. സ്വര്‍ണവില ഔണ്‍സിന് 4,381 ഡോളറില്‍ നിന്ന് 4,079 ഡോളറിലേക്ക് കഴിഞ്ഞ ദിവസം താഴ്ന്നു. 2013ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലാണ് നിലവില്‍ രാജ്യാന്തര സ്വര്‍ണവില.
Also Read: Kerala Gold Rate: ആഘോഷിക്കാം സ്വര്‍ണത്തിന് വീണ്ടും വില കുറഞ്ഞു; ഉച്ചയ്ക്കുള്ള നിരക്ക് ഇങ്ങനെ
യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പരിഹരിക്കപ്പെടുന്നത്, സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നു തുടങ്ങിയ കാരണങ്ങളെല്ലാം സ്വര്‍ണ കുതിപ്പിന് തടയിട്ടും. മധ്യേഷ്യയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായതും സ്വര്‍ണത്തിന് തിരിച്ചടി സമ്മാനിച്ചു. ഇതിനെല്ലാം പുറമെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങി ലോകത്തെ ആറ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്തു.