Kerala Gold Rate: ആഹാ ഇന്ന് നല്ല ദിവസമാണ്, സ്വര്‍ണവിലയില്‍ വലിയ ആശ്വാസം
November 8 Gold Price in Kerala: തുടര്‍ച്ചയായ വിലക്കയറ്റത്തിനിടെ സ്വര്‍ണം ചെറുതായൊന്ന് താഴേക്കിറങ്ങിയത്, ലോകമാകെയുള്ള പകര്‍ന്ന ആശ്വാസം തെല്ലൊന്നുമല്ല, കുറഞ്ഞതിനേക്കാള്‍ വേഗത്തില്‍ കുതിക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം.

സ്വര്‍ണവില
സ്വര്‍ണവില കൂടുന്നതും കുറയുന്നതുമെല്ലാം അത്ര നിസാരമായ കാര്യമല്ല, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്. വിശേഷ ദിവസങ്ങളിലെല്ലാം പ്രിയപ്പെട്ടവര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കുന്ന ശീലം ഇന്ത്യക്കാര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണത്തിലുള്ള കയറ്റിറക്കം പതിവ് രീതികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു. തുടര്‍ച്ചയായ വിലക്കയറ്റത്തിനിടെ സ്വര്‍ണം ചെറുതായൊന്ന് താഴേക്കിറങ്ങിയത്, ലോകമാകെയുള്ള പകര്‍ന്ന ആശ്വാസം തെല്ലൊന്നുമല്ല, എന്നാല്‍ കുറഞ്ഞതിനേക്കാള്‍ വേഗത്തില്‍ കുതിക്കാനുള്ള തയാറെടുപ്പിലാണ് സ്വര്‍ണം.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നും 89,480 രൂപ തന്നെ നല്‍കണം. ഒരു ഗ്രാമിന് 11,185 രൂപയാണ് വില.
കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില
നവംബര്‍ ഏഴിന് 89,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,185 രൂപയുമുണ്ടായിരുന്നു. നവംബര്‍ ആറിന് രണ്ട് തവണയാണ് സ്വര്‍ണവില മാറിയത്. രാവിലെയും വൈകീട്ടും വില ഉയര്‍ന്ന സ്വര്‍ണം എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ പേടിപ്പിച്ചുവെന്ന് പറയാം. എന്നാല്‍ വെള്ളിയാഴ്ച സ്വര്‍ണത്തിന് പിന്നീട് വില കുറയുകയായിരുന്നു.
Also Read: Gold Rate: കൂടും കുറയും, ഇതെന്ത് ഭാവിച്ചാ പൊന്നേ? താഴേക്കിറങ്ങി സ്വർണം
എന്തുകൊണ്ട് വില കൂടുന്നു?
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,100 ഡോളറാണ് വില വരുന്നത്. ഇതോടെ കേരളത്തിലും സ്വര്‍ണത്തിന് വില വര്‍ധിച്ചു. 4,000 ഡോളറിന് മുകളിലേക്ക് സ്വര്‍ണം വളര്‍ന്നത് എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് നയിക്കുന്ന ഭരണകൂടം നേരിടുന്ന അടച്ചുപൂട്ടല്‍ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തി നേരിടുന്ന പ്രതിസന്ധി