Gold Investment: സ്വര്‍ണം കുതിക്കുന്നു; എങ്ങനെ വേണം നിക്ഷേപം നടത്താന്‍?

Physical Gold vs Digital Gold: സ്വര്‍ണത്തെ ഐശ്വര്യത്തിന്റെ പ്രതീകമായും ഇന്ത്യക്കാര്‍ പരിഗണിക്കുന്നു. ഉത്സവം, വിവാഹം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്ന പതിവും ഇന്ത്യയിലുണ്ട്. എന്നാല്‍ ഇന്ന് പല നിക്ഷേപകരും ഭൗതിക സ്വര്‍ണത്തിന് പകരം മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.

Gold Investment: സ്വര്‍ണം കുതിക്കുന്നു; എങ്ങനെ വേണം നിക്ഷേപം നടത്താന്‍?

സ്വര്‍ണാഭരണം

Updated On: 

12 Sep 2025 16:36 PM

സാമ്പത്തിക അനിശ്ചിതത്വത്തിനും ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കുമിടയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഉയരുന്നത് ചരിത്ര നിരക്കുകളിലാണ്. ആഭരണങ്ങള്‍ വഴിയാണ് സാധാരണയായി ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ ആഭരണത്തിന് പുറമെ മറ്റ് മാര്‍ഗങ്ങളും നിങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നതിനായി തിരഞ്ഞെടുക്കാം.

സ്വര്‍ണത്തെ ഐശ്വര്യത്തിന്റെ പ്രതീകമായും ഇന്ത്യക്കാര്‍ പരിഗണിക്കുന്നു. ഉത്സവം, വിവാഹം തുടങ്ങി വിവിധ അവസരങ്ങളില്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്ന പതിവും ഇന്ത്യയിലുണ്ട്. എന്നാല്‍ ഇന്ന് പല നിക്ഷേപകരും ഭൗതിക സ്വര്‍ണത്തിന് പകരം മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.

യഥാര്‍ഥ സ്വര്‍ണ നാണയങ്ങളോ ബാറുകളോ വാങ്ങുന്നതിന് പകരം വൈവിധ്യമാര്‍ന്ന ഒരു പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇടിഎഫ്) സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ് ഇടിഫുകള്‍.

ഭൗതിക സ്വര്‍ണം വാങ്ങിക്കുന്നത് ചെലവ് വര്‍ധിപ്പിക്കും. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ ജിഎസ്ടിയും പണികൂലിയും ഉപഭോക്താക്കള്‍ നല്‍കേണ്ടതായി വരും. ഒരാളുടെ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോയുടെ 3 ശതമാനത്തില്‍ താഴെ മാത്രമേ സ്വര്‍ണ നിക്ഷേപം പാടുള്ളൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Also Read: Gold From UAE: ദുബായിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം? നിയമം നന്നായി അറിഞ്ഞോളൂ, ഇല്ലെങ്കിൽ പിടിവീഴും!

ഇടിഎഫും സ്വര്‍ണവും

ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ പരിശോധിക്കാം.

ചെലവ് അനുപാതം- ഗോള്‍ഡ് ഇടിഎഫുകള്‍ക്ക് വാര്‍ഷിക ചെലവ് അനുപാതം വളരെ കുറവാണ്.

പണികൂലി- എന്നാല്‍ ഭൗതിക സ്വര്‍ണത്തിന് പണികൂലി ഈടാക്കുന്നു. ഇത് സ്വര്‍ണം വില്‍ക്കുന്ന സമയത്ത് നഷ്ടം ഉണ്ടാക്കും.

ജിഎസ്ടി- സ്വര്‍ണ ഇടിഎഫുകള്‍ക്ക് ജിഎസ്ടിയില്ല. എന്നാല്‍ ഭൗതിക സ്വര്‍ണത്തിന് ജിഎസ്ടി ബാധകമാണ്.

സംഭരണ ചെലവുകള്‍- ഇടിഎഫുകള്‍ക്ക് സംഭരണ ചെലവുകള്‍ ആവശ്യമില്ല. എന്നാല്‍ ഭൗതിക സ്വര്‍ണത്തിന് ലോക്കര്‍ വാടക, വീട്ടില്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ആവശ്യമാണ്.

 

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ