Gold Rate Predictions: 2026-ൽ സ്വർണ്ണ വില എത്രയായിരിക്കും? കുറയുമോ? കൂടുമോ?
ലഭ്യതക്കുറവ്, ആഗോള അനിശ്ചിതത്വം, സാമ്പത്തിക വളർച്ചയുടെ മന്ദഗതി, വിവിധ കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങലുകൾ വർദ്ധിച്ചത് തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
2025-ലെ ട്രെൻഡ് പ്രകാരം സ്വർണ്ണ വില റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണം മാത്രമല്ല ഒപ്പം തന്നെ വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയവയുടെ വിലകളും ആനുപാതികമായി ഉയരുന്നുണ്ടെന്നത് മറ്റൊരു സത്യമാണ്. ആഗോളതലത്തിലുണ്ടായ മാറ്റങ്ങളാണ് സ്വർണവിലയിലെ ഉയർച്ചക്ക് കാരണമെന്ന് ഇപ്പോൾ പറയുന്നുണ്ടെങ്കിലും വരുന്ന വർഷവും വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണ വില 65 ശതമാനമാണ് വർദ്ധിച്ചതെന്നത് തന്നെ ഞെട്ടിപ്പിക്കുന്ന കണക്കാണ്.
രണ്ട് വർഷം മുമ്പ്
24 കാരറ്റ് സ്വർണ്ണത്തിൻ്റെ വില രണ്ട് വർഷം മുമ്പ് ഒരു ഗ്രാമിന് 5,688 രൂപയായിരുന്നു, എന്നാൽ ഇപ്പോൾ അത് 12,415 രൂപയായി വർദ്ധിച്ചു. 22-കാരറ്റിനാകട്ടെ വില 5,262 രൂപയായിരുന്നു ഇപ്പോഴത് 11,290 രൂപയാണ്. 2023 ൽ ഒരു കിലോ വെള്ളിക്ക് വില 68,800 രൂപയായിരുന്നു. 2024 ൽ അത് 93,400 രൂപയായി. ഇപ്പോൾ അത് 1.61 ലക്ഷം രൂപയിലെത്തിക്കഴിഞ്ഞു.
ALSO READ: ഒരു പവന്‍ സ്വര്‍ണത്തിന് 2.25 ലക്ഷം രൂപ; ഇതൊന്നും വിദൂരമല്ല കേട്ടോ




2026-ൽ ഇത് എത്ര രൂപ
2026-ലെ ഏകദേശ ട്രെൻഡ് നോക്കിയാൽ പ്രതിദിനം 50 മുതൽ 200 രൂപ വരെ വില വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കണക്കനുസരിച്ച്, 2026 ഒക്ടോബറിൽ സ്വർണ്ണത്തിന്റെ വില ഗ്രാമിന് 15,000 രൂപ കടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചേക്കാം. വെള്ളിയുടെ വിലയും 2 ലക്ഷം രൂപ കടന്നേക്കാമെന്ന് പറയപ്പെടുന്നു. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില പ്രതിവർഷം 8 മുതൽ 15 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ വർഷം മാത്രം അവ 60 ശതമാനത്തിലധികം വർദ്ധിച്ചു. ഇതിന് നിരവധി കാരണങ്ങളുണ്ട്.
കാരണങ്ങൾ പലത്
സ്വർണ്ണത്തിൻ്റെ ലഭ്യതക്കുറവ്, ആഗോള അനിശ്ചിതത്വം, സാമ്പത്തിക വളർച്ച മന്ദഗതിയിലാകൽ, വിവിധ കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങലുകൾ വർദ്ധിച്ചത് തുടങ്ങിയ നിരവധി ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളി, ചെമ്പ് തുടങ്ങിയ മറ്റ് ലോഹങ്ങൾക്കും ഇതേ കാരണത്താൽ വിലയിൽ വർദ്ധനവ് അനുഭവപ്പെടുന്നു. കൂടാതെ, വ്യാവസായിക ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കുന്നതിനാൽ ഇവയ്ക്ക് ഉയർന്ന ഡിമാൻഡുണ്ട്.