Kerala Gold Rate: ഞാന്‍ പോകുന്നു ബൈ ദ ബൈ….വിമാനമല്ല റോക്കറ്റാ റോക്കറ്റ്; ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
Gold Rate in Kerala: ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒക്ടബോര്‍ 10 ആയപ്പോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും ഒക്ടോബര്‍ പത്തിനായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടു. സാധാരണക്കാരന്റെ സ്വര്‍ണമോഹങ്ങളെയെല്ലാം തല്ലിതകര്‍ത്തുകൊണ്ടാണ് സ്വര്‍ണവില മുന്നേറുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണം ദിനംപ്രതി നിരാശ മാത്രമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇന്നലെ ഉയരാതെ നിന്ന സ്വര്‍ണം ഇന്ന് ഒറ്റയടിക്ക് വമ്പന്‍ കുതിപ്പാണ് നടത്തിയത്.
പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 58,720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,340 രൂപയാണ്.
Also Read: Kerala Gold Rate: ആ നിന്നല്ലോ റോക്കറ്റ്; ആശ്വസിക്കാന്‍ വകയില്ല, ഇന്നത്തെ സ്വര്‍ണവില ഇങ്ങനെ
ഒക്‌ടോബര്‍ 21ന് 160 രൂപയായിരുന്നു സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,300 രൂപയുമായിരുന്നു വിലയുണ്ടായിരുന്നത്. വൈകാതെ തന്നെ സ്വര്‍ണം 60,000 കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒക്ടബോര്‍ 10 ആയപ്പോള്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതും ഒക്ടോബര്‍ പത്തിനായിരുന്നു. 56,200 രൂപയായിരുന്നു അന്നത്തെ വില.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വലിയ കുതിപ്പാണ് സ്വര്‍ണം നടത്തിയത്. 2000ത്തിന് മുകളിലാണ് ഇത്രയും ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.
ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ
ഒക്ടോബര്‍ 1- 56,400 രൂപ
ഒക്ടോബര്‍ 2- 56,800 രൂപ
ഒക്ടോബര്‍ 3- 56,880 രൂപ
ഒക്ടോബര്‍ 4- 56,960 രൂപ
ഒക്ടോബര്‍ 5- 56,960 രൂപ
ഒക്ടോബര്‍ 6- 56,960 രൂപ
ഒക്ടോബര്‍ 7- 56,800 രൂപ
ഒക്ടോബര്‍ 8- 56,800 രൂപ
ഒക്ടോബര്‍ 9- 56,240 രൂപ
ഒക്ടോബര്‍ 10- 56,200 രൂപ
ഒക്ടോബര്‍ 11- 56,760 രൂപ
ഒക്ടോബര്‍ 12- 56,960 രൂപ
ഒക്ടോബര്‍ 13- 56,960 രൂപ
ഒക്ടോബര്‍ 14- 56,960 രൂപ
ഒക്ടോബര്‍ 15- 56,760 രൂപ
ഒക്ടോബര്‍ 16- 57,120 രൂപ
ഒക്ടോബര്‍ 17- 57,280 രൂപ
ഒക്ടോബര്‍ 18- 57,920 രൂപ
ഒക്ടോബര്‍ 19- 58,240 രൂപ
ഒക്ടോബര്‍ 20- 58,240 രൂപ
ഒക്ടോബര്‍ 21- 58,400 രൂപ
ഒക്ടോബര്‍ 22- 58,400 രൂപ
ഒക്ടോബര്‍ 23- 58,720 രൂപ