AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: 9 ലക്ഷമുണ്ടാകുമോ എടുക്കാന്‍? 8 കോടിയാക്കി വളര്‍ത്താന്‍ പറ്റും

Mutual Fund Wealth Creation: കോമ്പൗണ്ടിങ്ങിന്റെ ശക്തിയില്‍ നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരുന്നു. 9 ലക്ഷം ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം വഴി നിങ്ങള്‍ക്ക് 1 കോടിയിലധികം രൂപയുടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Mutual Funds: 9 ലക്ഷമുണ്ടാകുമോ എടുക്കാന്‍? 8 കോടിയാക്കി വളര്‍ത്താന്‍ പറ്റും
പ്രതീകാത്മക ചിത്രം Image Credit source: Nora Carol Photography/Moment/Getty Images
shiji-mk
Shiji M K | Updated On: 25 Nov 2025 17:18 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നത് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് നിക്ഷേപകരെ സഹായിക്കുന്നു. കോമ്പൗണ്ടിങ്ങിന്റെ ശക്തിയില്‍ നിങ്ങളുടെ നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരുന്നു. 9 ലക്ഷം ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം വഴി നിങ്ങള്‍ക്ക് 1 കോടിയിലധികം രൂപയുടെ നേട്ടമുണ്ടാക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

കോടികളാക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒറ്റത്തവണയായി 9 ലക്ഷം രൂപ 22 വര്‍ഷത്തേക്ക് നിക്ഷേപിക്കാം. ഈ നിക്ഷേപത്തിന് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ കോര്‍പ്പസ് ഒരു കോടിയ്ക്ക് മുകളില്‍ പോകുന്നു. 22 വര്‍ഷം കൊണ്ട് ഏകദേശം 1.09 കോടി രൂപയായി നിങ്ങളുടെ പണം വളരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

3 കോടി നേടിയാലോ?

9 ലക്ഷം രൂപ ഏകദേശം 31 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ 3 കോടിയിലധികം രൂപയുടെ കോര്‍പ്പസ് നിങ്ങള്‍ക്ക് നല്‍കും. ഇത്തരത്തില്‍ 3 കോടി രൂപയുണ്ടാക്കണമെങ്കില്‍ നിങ്ങളുടെ 20 കളുടെ അവസാനത്തില്‍ എങ്കിലും പണം നിക്ഷേപിക്കണം.

Also Read: Investment in Luxury: വാച്ചും ഷൂസുമെല്ലാം വില കൂടിയത് തന്നെ വാങ്ങിച്ചോളൂ; ആഡംബരം മികച്ച നിക്ഷേപമാണോ?

8 കോടി രൂപയാക്കാം

ഇരുപതുകളുടെ തുടക്കത്തില്‍ നിക്ഷേപിച്ച് 40 വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് 8 കോടി രൂപയുടെ നേട്ടം ഉണ്ടാക്കിയെടുക്കാവുന്നതാണ്. നേരത്തെ നടത്തുന്ന നിക്ഷേപം നിങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.