AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

House Construction Steel: വീടുണ്ടാക്കാന്‍ ഇനി കമ്പി വേണ്ട; പകരം സൂപ്പര്‍വുഡ്, ഏതാണ് ലാഭം?

Superwood and Steel Price Comparison: കമ്പികള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന സൂപ്പര്‍വുഡ് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. പ്രകൃതിദത്തമായി നിര്‍മിച്ചെടുക്കുന്ന ഈ സൂപ്പര്‍വുഡുകള്‍ സമീപഭാവിയില്‍ സ്റ്റീലിനെ തകര്‍ത്തെറിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

House Construction Steel: വീടുണ്ടാക്കാന്‍ ഇനി കമ്പി വേണ്ട; പകരം സൂപ്പര്‍വുഡ്, ഏതാണ് ലാഭം?
പ്രതീകാത്മക ചിത്രം Image Credit source: Social Media
Shiji M K
Shiji M K | Published: 25 Nov 2025 | 06:59 PM

നമ്മുടെ നാട്ടില്‍ ഉറപ്പോടെ ഒരു കെട്ടിടം നിര്‍മിക്കണമെങ്കില്‍ സ്റ്റീലും മെറ്റലും സിമന്റുമെല്ലാം ആവശ്യത്തിന് ഉപയോഗിക്കണം. എന്നാല്‍ ഇവയ്‌ക്കെല്ലാം തീപിടിച്ച വിലയുമാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി വീട് നിര്‍മാണത്തില്‍ പുത്തന്‍ വിദ്യകള്‍ പരീക്ഷിക്കുന്നവരും ധാരാളം. എന്നാല്‍ നല്ലൊരു കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കണമെങ്കില്‍ തുക ഒരുപാട് ചെലവാക്കണം. ഇതില്‍ ഭൂരിഭാഗവും വേണ്ടി വരുന്നത് സ്റ്റീല്‍ കമ്പികള്‍ വാങ്ങിക്കാനായാണ്.

എന്നാല്‍ കമ്പികള്‍ക്ക് ബദലായി ഉപയോഗിക്കാവുന്ന സൂപ്പര്‍വുഡ് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. പ്രകൃതിദത്തമായി നിര്‍മിച്ചെടുക്കുന്ന ഈ സൂപ്പര്‍വുഡുകള്‍ സമീപഭാവിയില്‍ സ്റ്റീലിനെ തകര്‍ത്തെറിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോഹങ്ങളെ അപേക്ഷിച്ച് ശക്തവും, കരുത്തുറ്റതും, ഭാരം കുറഞ്ഞതുമാണ് സൂപ്പര്‍വുഡുകള്‍.

സൂപ്പര്‍ വുഡ്

സ്റ്റീലിനേക്കാള്‍ ഭാരം കുറവാണ് സൂപ്പര്‍വുഡുകള്‍ക്ക്. കൂടാതെ പരിസ്ഥിതി സൗഹൃദവുമാണ്. സ്റ്റീലിനേക്കാള്‍ 50 മുതല്‍ 70 ശതമാനം വരെ ദൃഢത നല്‍കുന്നു. മരത്തേക്കാള്‍ 10 മടങ്ങ് ശക്തിയുണ്ട് സൂപ്പര്‍വുഡിന്. സ്റ്റീലിനേക്കാള്‍ സൂപ്പര്‍ വുഡിന് വില കുറവാണെന്നാണ് വിവരം. മാത്രമല്ല, കാര്‍ബണ്‍ ഉത്പാദനവും കുറവാണ്, മുറിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും വളരെ എളുപ്പവുമാണ്.

Also Read: Labour Codes: പുതിയ ലേബര്‍ കോഡില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയാണ്

എത്ര രൂപ വരെ ലാഭിക്കാം?

സാധാരണ കെട്ടിട നിര്‍മാണ ചെലവിന്റെ 20 മുതല്‍ 30 ശതമാനം വരെ സ്റ്റീലിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്. എന്നാല്‍ സൂപ്പര്‍വുഡ് ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഏകദേശം 40 ശതമാനം വരെ നിങ്ങള്‍ക്ക് ചെലവ് കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്റ്റീലിലുള്ള ചെലവ് കുറയുന്നതോടെ 50 ലക്ഷം രൂപ ബജറ്റിലുള്ള ഒരു വീട്ടില്‍ 10 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് ലാഭിക്കാനാകുമെന്നാണ് വിവരം.