AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment: 15 വര്‍ഷം കൊണ്ട് എങ്ങനെ 2 കോടി രൂപയുണ്ടാക്കാം? നിക്ഷേപതന്ത്രം മനസിലാക്കൂ

How to Save 2 Crores: 15 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ സമ്പാദിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍, ഇതിനായി ഏത് പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് അറിയാമോ? മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) ഇതിനായി തിരഞ്ഞെടുക്കാം.

Investment: 15 വര്‍ഷം കൊണ്ട് എങ്ങനെ 2 കോടി രൂപയുണ്ടാക്കാം? നിക്ഷേപതന്ത്രം മനസിലാക്കൂ
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
shiji-mk
Shiji M K | Published: 22 Oct 2025 17:00 PM

ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികളുടെ സമ്പാദ്യമെന്നത് നിങ്ങളുടെ സ്വപ്‌നമാണോ? അതിനായി മികച്ച സമ്പാദ്യ പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നതാണ് ആദ്യ പടി. ഇന്ന് ധാരാളം പദ്ധതികള്‍ ലഭ്യമാണ്. എന്നാല്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ജീവിക്കുന്നവരായതിനാല്‍ തന്നെ ഇന്ത്യക്കാര്‍ അവ തിരഞ്ഞെടുക്കേണ്ടത് ശ്രദ്ധാപൂര്‍വമായിരിക്കണം. സ്ഥിരതയുള്ള നിക്ഷേപങ്ങള്‍, ശരിയായ ആസൂത്രണം, ആസ്തി മിശ്രണം തുടങ്ങിയവയും കോമ്പൗണ്ടിന്റെ ശക്തിയും കാരണം നിങ്ങള്‍ക്ക് നല്ലൊരു തുക തന്നെ സമ്പാദ്യമുണ്ടാക്കാം.

15 വര്‍ഷത്തിനുള്ളില്‍ 2 കോടി രൂപ സമ്പാദിക്കാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍, ഇതിനായി ഏത് പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന് അറിയാമോ? മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) ഇതിനായി തിരഞ്ഞെടുക്കാം. പ്രതിമാസം 40,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്.

പ്രതിമാസ നിക്ഷേപം- 40,000 രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 12 ശതമാനം
കാലാവധി- 15 വര്‍ഷം
നിക്ഷേപിക്കുന്ന തുക- 72,00,000 രൂപ
പ്രതീക്ഷിക്കുന്ന വരുമാനം- 1,29,83,040 രൂപ
ആകെ സമ്പാദ്യം- 2,01,83,040 രൂപ

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരവും ഉയര്‍ന്നതുമായ വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍, ദീര്‍ഘകാലത്തേക്ക് നേട്ടം ലഭിക്കാന്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും. കാരണം, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പോലുള്ള പരമ്പരാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വരുമാനമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.

Also Read: Silver Rate: കേരളത്തില്‍ വെള്ളിക്ക് മിന്നും വില; ലാഭം നേടാന്‍ എവിടെ നിന്ന് വാങ്ങിച്ച് വില്‍ക്കണം

എന്നാല്‍, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ അപകട സാധ്യതയും ഒളിഞ്ഞിരിക്കുന്നുണ്ട്. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കാന്‍ ഡെബ്റ്റ് അല്ലെങ്കില്‍ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളും പരിഗണിക്കാവുന്നതാണ്. നിക്ഷേപത്തെ വൈവിധ്യവത്കരിക്കുന്നത് അപകടസാധ്യതകളും വരുമാനവും സന്തുലിതമാക്കാന്‍ സഹായിക്കും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് എന്നിങ്ങനെയുള്ള ഫണ്ടുകളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.