Foreign Trip Corpus: ട്രിപ്പ് പോകാം അതും ഇന്റര്‍നാഷണല്‍; 7 ലക്ഷം രൂപ പെട്ടെന്നുണ്ടാക്കാന്‍ വഴിയുണ്ട്

Build Travel Corpus Through SIP: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ് ഇവിടെ നിങ്ങള്‍ക്ക് സഹായകമാകുന്നത്. ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ മൂലധനം സൃഷ്ടിക്കാന്‍ എസ്‌ഐപി വഴി നിങ്ങള്‍ക്ക് സാധിക്കുന്നു. എത്ര തുകയാണ് വേണ്ടതെന്നും എത്ര വര്‍ഷം നിക്ഷേപിക്കണമെന്നും നേരത്തെ നിശ്ചയിക്കാം.

Foreign Trip Corpus: ട്രിപ്പ് പോകാം അതും ഇന്റര്‍നാഷണല്‍; 7 ലക്ഷം രൂപ പെട്ടെന്നുണ്ടാക്കാന്‍ വഴിയുണ്ട്

പ്രതീകാത്മക ചിത്രം

Published: 

22 Nov 2025 11:27 AM

വിദേശ യാത്രകള്‍ നടത്തുന്നതിന് ധാരാളം പണം ആവശ്യമാണ്. വേണ്ടത്ര പണം കൈവശമില്ലാതെ വരുന്നതോടെ പലരും യാത്രകള്‍ വേണ്ടെന്ന് വെക്കുന്നു. എന്നാല്‍ എന്തിന് നല്ലൊരു അവധിക്കാലം വേണ്ടെന്ന് വെക്കണം? അവധിക്കാലം ആഘോഷിക്കുന്നതിനായും നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. ക്രെഡിറ്റ് കാര്‍ഡിന്റെയോ ബാങ്ക് വായ്പയുടെയോ സഹായമില്ലാതെ സ്വന്തം പണം മുടക്കി എങ്ങനെ ഒരു യാത്ര നടത്താമെന്ന് നോക്കാം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ് ഇവിടെ നിങ്ങള്‍ക്ക് സഹായകമാകുന്നത്. ചെറിയ നിക്ഷേപങ്ങളിലൂടെ വലിയ മൂലധനം സൃഷ്ടിക്കാന്‍ എസ്‌ഐപി വഴി നിങ്ങള്‍ക്ക് സാധിക്കുന്നു. എത്ര തുകയാണ് വേണ്ടതെന്നും എത്ര വര്‍ഷം നിക്ഷേപിക്കണമെന്നും നേരത്തെ നിശ്ചയിക്കാം. വലിയ തുക നിക്ഷേപിക്കുന്നതിന് പകരം എല്ലാ മാസവും ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. 7 ലക്ഷം രൂപയുടെ യാത്രാ സമ്പാദ്യമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ എത്ര രൂപ എത്ര വര്‍ഷത്തേക്ക് നിക്ഷേപിക്കണമെന്ന് മനസിലാക്കൂ.

എത്ര രൂപ?

7 ലക്ഷം രൂപ വിദേശ യാത്രയ്ക്കായി സമാഹരിക്കാനായി മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപം നടത്താം. പ്രതിമാസം ഇതിനായി 16,500 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. നിക്ഷേപത്തിന് പ്രതിവര്‍ഷം പ്രതീക്ഷിക്കുന്ന റിട്ടേണ്‍ 12 ശതമാനം. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ആകെ തുക 5,94,000 രൂപ. പ്രതീക്ഷിക്കുന്ന വരുമാനം 1,23,876 രൂപ. ആകെ മൂല്യം 7,17,876 രൂപ.

Also Read: Best Income Options: 60 വയസ് കഴിഞ്ഞ സ്ത്രീയാണോ നിങ്ങള്‍? പണം സമ്പാദിക്കാന്‍ എത്രയെത്ര വഴികളാണ്

എന്നാല്‍ പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ തുക സമാഹരിക്കാന്‍ സാധിക്കുകയുള്ളൂ. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന മൂലധനത്തിലും വ്യത്യാസം വരും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും